Image

റാഫേല്‍ ഇടപാട്: ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സിനെ വിമര്‍ശിച്ച്‌ വികെ സിങ്, പദ്ധതികള്‍ വൈകിപ്പിക്കുന്നു

Published on 14 February, 2019
റാഫേല്‍ ഇടപാട്: ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സിനെ വിമര്‍ശിച്ച്‌ വികെ സിങ്, പദ്ധതികള്‍ വൈകിപ്പിക്കുന്നു

ദില്ലി: റാഫേല്‍ ഇടപാട് സംബന്ധിച്ച സിഎജി റിപ്പോര്‍ട്ട് പാര്‍ലമെന്റില്‍ സമര്‍പ്പിക്കുകയും എന്‍ഡിഎയുടെ റാഫേല്‍ ഇടപാട് യുപിഎയുടേതിനേക്കാള്‍ 2.86 ശതമാനം ചെലവു ചുരുക്കിയുളളതാണെന്നതടങ്ങിയ റിപ്പോര്‍ട്ടിന് പിന്നാലെ സംസ്ഥാനങ്ങളുടെ ചുമതലയുള്ള വിദേശകാര്യമന്ത്രി വികെ സിങ്ങ് ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്കല്‍സിനെ വിമര്‍ശിച്ച്‌ രംഗത്തെത്തിയിരിക്കുന്നത്. എച്ച്‌എഎല്ലിന് മികച്ച വിമാനങ്ങളുണ്ടാക്കുനുള്ള കഴിവില്ലേ എന്ന ചോദ്യമുന്നയിച്ച വികെ സിങ് എച്ച്‌എഎല്‍ നിര്‍ദ്ദിഷ്ട സമയത്തിനുളളില്‍ ഏല്‍പിച്ച ദൗത്യങ്ങള്‍ പൂര്‍ത്തിയാക്കുന്നില്ലെന്നും മൂനു വര്‍ഷമായി എച്ച്‌എഎല്‍ ഇത്തരത്തില്‍ വൈകിപ്പിക്കലാണെന്നും ആരോപിക്കുന്നു.

ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയത് മനപ്പൂര്‍വ്വം! ഇമാം പീഡിപ്പിച്ച പെണ്‍കുട്ടിയുടെ മൊഴി പുറത്ത്

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി എന്‍ഡിഎയുടെ റാഫേല്‍ ഇടപാട് യുപിഎ അധികാരത്തിലെത്തിരിക്കവേ നടത്തിയ കരാറില്‍ നിന്നും കൂടുതല്‍ ചിലവേറിയതാണെന്ന പരാമര്‍ശത്തിന് മറുപടിയെന്ന നിലയിലാണ് വികെ സിങ് എത്തിയത്. എച്ച്‌എഎല്‍ പ്രാപ്തി ഇല്ലാത്തതിനാലാണ് നമുക്ക് രണ്ട് പൈലറ്റുമാരെ ഈയിടെ നഷ്ടമായത്. മൂനര വര്‍ഷമായി എച്ച്‌എഎല്ലിന്റെ പദ്ധതികള്‍ ഇഴയുകയാണ്. വിമാനങ്ങള്‍ രണ്‍വേയില്‍ തന്നെ തകര്‍ന്ന് വീഴുകയാണ്. ഇതാണോ എച്ച്‌എല്ലിന്റെ കഴിവ്, ഇതിനാലാണ് ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സിന് റാഫേല്‍ കരാര്‍ ലഭിക്കാതിരുന്നത് എന്നും വികെ സിങ് പറഞ്ഞു.

യുപിഎ കാലത്ത് എല്ലാ പ്രതിരോധ ഇടപാടിലും തിരിച്ചടി ലഭിച്ചതിനാലാണ് രാഹുല്‍ ഗാന്ധിക്കും സംഘത്തിനും യാതോരു കളങ്കവുമില്ലാത്ത റാഫേല്‍ ഇടപാടിനോട് ഇത്ര അമര്‍ഷം. ബോഫോഴ്‌സ്, ടാട്ര ട്രക്ക്,ചോപ്പേഴ്‌സ് എന്നീ ഇടപാടിലെല്ലാം തിരിച്ചടി ലഭിച്ച യുപിഎ സംഘത്തിന് റാഫേല്‍ കണ്ണ്കടിയാക്കുമെന്നും വികെ സിങ് പറയുന്നു. എന്നാല്‍ നൂറു തവണ കരഞ്ഞാലും റാഫേല്‍ അഴിമതിയാകില്ലെന്ന് സിങ് പറയുന്നു. കോണ്‍ഗ്രസ് വിഷയത്തെ രാഷ്ട്രീയവത്കരിക്കരുതെന്നും വ്യോമസേനയക്ക് റാഫേലില്‍ നിന്നും മികച്ച നേട്ടമുണ്ടാക്കാന്‍ കഴിയുമെന്നും അതിനാല്‍ റാഫേലിനെതിരെ കോണ്‍ഗ്രസ് ആരോപണമുന്നയിക്കരുതെന്നും വികെ സിങ് പറഞ്ഞു. ഇത് രാജ്യത്തെ പ്രതിരോധ മേഖലയെ പ്രതികൂലമായി ബാധിക്കുമെന്നും വികെ സിങ് പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക