Image

നിര്‍ഭയക്കേസ്‌: പ്രതികളെ ഉടന്‍ തൂക്കിലേറ്റണമെന്നാവശ്യപ്പെട്ട്‌ പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍

Published on 14 February, 2019
നിര്‍ഭയക്കേസ്‌: പ്രതികളെ ഉടന്‍ തൂക്കിലേറ്റണമെന്നാവശ്യപ്പെട്ട്‌ പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍
ന്യൂഡല്‍ഹി: നിര്‍ഭയക്കേസ്‌ പ്രതികളെ ഉടന്‍ തൂക്കിലേറ്റണമെന്നാവശ്യപ്പെട്ട്‌ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ഡല്‍ഹി പട്യാലഹൗസ്‌ കോടതിയെ സമീപിച്ചു.

വധശിക്ഷയ്‌ക്കെതിരെ മൂന്ന്‌ പ്രതികള്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി കഴിഞ്ഞ ജൂലൈയില്‍ തളളിയിരുന്നു. മാസങ്ങള്‍ പിന്നിട്ടിട്ടും ശിക്ഷ നടപ്പാക്കാത്ത സാഹചര്യത്തിലാണ്‌ മാതാപിതാക്കള്‍ കോടതിയെ സമീപിച്ചത്‌.

2012 ഡിസംബര്‍ പതിനാറിന്‌ രാത്രിയിലാണ്‌ ഡല്‍ഹിയിലെ ഓടുന്ന ബസിനുളളില്‍ പെണ്‍ക്കുട്ടി കൂട്ടബലാല്‍സംഗത്തിനിരയായത്‌.

പിന്നീട്‌ വിദേശത്തെ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ മരിച്ചു. രാജ്യമനസാക്ഷിയെ ഞെട്ടിച്ച സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടി അടക്കം പ്രതികളായിരുന്നു.

നിര്‍ഭയയെ ക്രൂരപീഡനത്തിന്‌ ഇരയാക്കിയ 6 പ്രതികളില്‍ ഒരാള്‍ വിചാരണകാലയളവില്‍ തീഹാര്‍ ജയിലില്‍ തൂങ്ങിമരിച്ചിരുന്നു.
ആറാമന്‌ പ്രായപൂര്‍ത്തിയാകത്തതിനാല്‍ ജുവനൈല്‍ ചട്ടപ്രകാരം 3 വര്‍ഷത്തെ തടവ്‌ ശിക്ഷ മാത്രമേ ലഭിച്ചുള്ളൂ. ഒരു വര്‍ഷത്തിന്‌ മുന്‍പ്‌ ഇയാള്‍ പുറത്തിറങ്ങുകയും ചെയ്‌തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക