Image

എക്കോയുടെ ആഭിമുഖ്യത്തില്‍ ടാക്‌സ് സെമിനാര്‍ ഫെബ്രുവരി 17-ന്

ബിജു ചെറിയാന്‍ Published on 14 February, 2019
എക്കോയുടെ ആഭിമുഖ്യത്തില്‍ ടാക്‌സ് സെമിനാര്‍ ഫെബ്രുവരി 17-ന്
ന്യൂയോര്‍ക്ക്: പൊതുജനോപകാരപ്രദമായ ഒട്ടനവധി പരിപാടികള്‍ ആവിഷ്കരിച്ച് വിജയകരമായി നടപ്പാക്കി അമേരിക്കന്‍ ഇന്ത്യന്‍ സമൂഹത്തില്‍ ശ്രദ്ധേയമായ എക്കോ (ECHO- Enhance Community Through Harmonious Outreach) യുടെ ആഭിമുഖ്യത്തില്‍ ഫെബ്രുവരി 17-നു ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് ന്യൂയോര്‍ക്കിലെ ഫ്‌ളോറല്‍ പാര്‍ക്കിലുള്ള ടൈസന്‍ സെന്ററില്‍ വച്ചു "ടാക്‌സ് പ്ലാനിംഗ് ആന്‍ഡ് അസറ്റ് പ്രൊട്ടക്ഷന്‍ പ്ലാനിംഗ്' എന്ന വിഷയത്തെ ആസ്പദമാക്കി സെമിനാര്‍ നടത്തുന്നു.

1). 2019-ലെ ടാക്‌സ് കട്ട് ആന്‍ഡ് ജോബ് ആക്ട്‌സ്, 2). ഫോറിന്‍ അസറ്റ് റിപ്പോര്‍ട്ടിംഗ്. 3). ഇന്‍കം, ഗിഫ്ട് ആന്‍ഡ് ഇന്‍ഹെറിറ്റന്‍സ് ടാക്‌സ്, 4). പേഴ്‌സണല്‍ ടാക്‌സ് പ്ലാനിംഗ്, 5). റിട്ടയര്‍മെന്റ് പ്ലാനിംഗ് (ഐ.ആര്‍.ടി ആന്‍ഡ് റോളോവര്‍), 6). അസറ്റ് പ്രൊട്ടക്ഷന്‍ പ്ലാനിംഗ് (വില്‍ ആന്‍ഡ് ട്രസ്റ്റ്) തുടങ്ങിയ വിഷയങ്ങളെപ്പറ്റി സാങ്കേതികവിദഗ്ധരായ പ്രമുഖര്‍ ക്ലാസുകള്‍ നയിക്കും. സൂസന്ന നാപ്പോളിറ്റാനോ ഗുഡ്മാന്‍, ഇ.എസ്.ക്യൂ വിനോദ് ജി അബ്രഹാം സി.പി.എ, വര്‍ഗീസ് ജോണ്‍ സി.പി.എ എന്നിവരാണ് സെമിനാറിനു നേതൃത്വം നല്‍കുന്നത്.

ടാക്‌സ് പ്ലാനിംഗ്- അസറ്റ് പ്രൊട്ടക്ഷന്‍ പ്ലാനിംഗ് സംബന്ധമായ പുതിയ വിവരങ്ങള്‍ ലഭ്യമാക്കുന്ന സെമിനാറിലേക്ക് ഏവരേയും ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: ഡോ. തോമസ് മാത്യു എം.ഡി, എഫ്.എ.സി.പി (516 395 8523), ബിജു ചാക്കോ ആര്‍.ആര്‍.ടി, ആര്‍.പി.എസ്.ജി.ടി (516 996 4611), കൊപ്പാറ സാമുവേല്‍ എം.എസ് (516 993 1355), വര്‍ഗീസ് ജോണ്‍ സി.പി.എ (917 291 6444), കാര്‍ത്തിക് ധാമ (646 552 9400), സോളമന്‍ മാത്യു (813 333 1999), സാബു ലൂക്കോസ് എം.ബി.എ (516 902 4300).
ബിജു ചെറിയാന്‍ ന്യൂയോര്‍ക്ക് അറിയിച്ചതാണിത്.
എക്കോയുടെ ആഭിമുഖ്യത്തില്‍ ടാക്‌സ് സെമിനാര്‍ ഫെബ്രുവരി 17-ന്എക്കോയുടെ ആഭിമുഖ്യത്തില്‍ ടാക്‌സ് സെമിനാര്‍ ഫെബ്രുവരി 17-ന്എക്കോയുടെ ആഭിമുഖ്യത്തില്‍ ടാക്‌സ് സെമിനാര്‍ ഫെബ്രുവരി 17-ന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക