Image

സുശീല്‍ ചന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷണര്‍

Published on 14 February, 2019
സുശീല്‍ ചന്ദ്ര  തിരഞ്ഞെടുപ്പു കമ്മിഷണര്‍
ന്യൂഡല്‍ഹി: കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ്‌ ചെയര്‍മാന്‍ സുശീല്‍ ചന്ദ്രയെ മുഖ്യ തെരഞ്ഞെടുപ്പ്‌ കമ്മീഷണറായി നിയമിച്ചു.

ഈ വര്‍ഷം മെയ്‌ വരെ സിബിഡിറ്റിയുടെ ചെയര്‍മാനായി തുടരാന്‍ കാലാവധിയുണ്ടായിരിക്കെയാണ്‌ കേന്ദ്രസര്‍ക്കാരിന്റെ നിയമനഉത്തരവ്‌.

ഇത്‌ രണ്ടാം തവണയാണ്‌ സുശീല്‍ ചന്ദ്രയുടെ കാലാവധി മോഡി സര്‍ക്കാര്‍ നീട്ടുന്നത്‌. ഈ വര്‍ഷം മേയ്‌ 31ന്‌ കാലാവധി പൂര്‍ത്തിയാകാനിരിക്കെയാണു പുതിയ നിയമനം.

വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന്‌ മേല്‍നോട്ടം വഹിക്കാന്‍ വരുന്ന ഉദ്യോഗസ്ഥനെതിരെ ഗുരുതര ആരോപണങ്ങളാണുള്ളത്‌.

പഞ്ചാബ്‌ നാഷണല്‍ ബാങ്ക്‌ തട്ടിപ്പിലൂടെ 26,306 കോടി രൂപ കൊള്ളയടിച്ച നീരവ്‌ മോഡിയും മെഹുല്‍ ചോക്‌സിയും രക്ഷപ്പെട്ടപ്പെട്ടപ്പോള്‍ കണ്ണടച്ച ഉദ്യോഗസ്ഥന്‍ എന്ന ആരോപണം നേരിടുന്നയാളാണ്‌ സുശീല്‍ ചന്ദ്ര
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക