Image

പുല്‍വാമയില്‍ ഭീകരാക്രമണം: 40 ജവാന്മാര്‍ക്ക്‌ വീരമൃത്യു

Published on 14 February, 2019
 പുല്‍വാമയില്‍ ഭീകരാക്രമണം: 40 ജവാന്മാര്‍ക്ക്‌ വീരമൃത്യു
ശ്രീനഗര്‍: ജമ്മു കശ്‌മീരിലെ അവന്തിപോറയില്‍ ഭീകരര്‍ നടത്തിയ ചാവേര്‍ സ്‌ഫോടനത്തില്‍ മരിച്ച സിആര്‍പിഎഫ്‌ സൈനികരുടെ എണ്ണം 40 ആയി. 40ല്‍ അധികം പേര്‍ക്കു പരുക്കേറ്റു.
മരണസംഖ്യ ഉയര്‍ന്നേക്കുമെന്നാണു സൂചന. പുല്‍വാമ ജില്ലയിലെ ഗോറിപോറ പ്രദേശത്താണു ഭീകരര്‍ സ്‌ഫോടനം നടത്തിയത്‌. ആക്രമണത്തിന്റെ ഉത്തരവാദിത്തം പാക്ക്‌ ഭീകര സംഘടന ജയ്‌ഷെ മുഹമ്മദ്‌ ഏറ്റെടുത്തു.

ജമ്മുവില്‍ നിന്നു ശ്രീനഗറിലേക്ക്‌ അകമ്‌ബടിയായി പോയ സൈനിക വാഹനവ്യൂഹത്തിനു നേരെയായിരുന്നു ആക്രമണം.
സ്‌ഫോടകവസ്‌തുക്കള്‍ നിറച്ച വാഹനം സൈനികവാഹനങ്ങള്‍ക്കു നേരെ ഭീകരര്‍ ഇടിച്ചു കയറ്റുകയായിരുന്നു. 70 വാഹനങ്ങളിലായി 2500 ലേറെ സൈനികരുണ്ടായിരുന്നു. രണ്ടു ബസിനെയാണ്‌ ആക്രമികള്‍ ഉന്നമിട്ടതെന്നാണു പ്രാഥമിക റിപ്പോര്‍ട്ട്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക