Image

പുല്‍വാമ ആക്രമണം: മറക്കാനാകാത്ത തിരിച്ചടി നല്‍കണമെന്ന്‌ അരുണ്‍ ജെയ്‌റ്റലി

Published on 14 February, 2019
പുല്‍വാമ ആക്രമണം: മറക്കാനാകാത്ത തിരിച്ചടി നല്‍കണമെന്ന്‌ അരുണ്‍ ജെയ്‌റ്റലി
ന്യൂഡല്‍ഹി: കാശ്‌മീരിലെ പുല്‍വാമ ജില്ലയിലെ അവന്തിപോരയിലുണ്ടായ സ്‌ഫോടനത്തില്‍ 40 സി.ആര്‍.പി.എഫ്‌ ജവാന്‍മാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ശക്തമായ പ്രതികരണവുമായി ധനമന്ത്രി അരുണ്‍ ജെയ്‌റ്റ്‌ലി.

പുല്‍വാമ ആക്രമണത്തില്‍ മറക്കാനാകാത്ത തിരിച്ചടി നല്‍കണമെന്ന്‌ അരുണ്‍ ജെയ്‌റ്റലി പറഞ്ഞു.

ആഭ്യന്തരമന്ത്രിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവും സ്ഥിതി വിലയിരുത്തി. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ രാജ്‌നാഥ്‌ സിംഗ്‌ നാളെ ശ്രീനഗറിലേക്ക്‌ തിരിക്കും.

സി.ആര്‍.പി.എഫ്‌ ജവാന്‍മാര്‍ സഞ്ചരിച്ച വാഹനവ്യഹത്തിന്‌ നേരെയാണ്‌ സ്‌ഫോടനം നടന്നത്‌. 40ജവാന്‍മാര്‍ കൊല്ലപ്പെടുകയും ഏകദേശം 44 ജവാന്‍മാര്‍ക്ക്‌ പരിക്കേല്‍ക്കുകയും ചെയ്‌തിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക