കോഴിക്കോട്: കര്‍ണാടയിലെ ശ്രദ്ധേയരായ രണ്ട് യുവ ഐ.എ.എസ്സുകാരുടെ പ്രണയത്തിന് പ്രണയദിനത്തില്‍ സാഫല്യം. കര്‍ണാടക ദാവങ്കരെ ജില്ലാപഞ്ചായത്ത് ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായ കോഴിക്കോട്ടുകാരി അശ്വതിയും വിശാഖപട്ടണം സ്വദേശിയായ ദാവങ്കരെ കളക്ടര്‍ ഡോ.ബഗാഡി ഗൗതമുമാണ് പ്രണയദിനത്തില്‍ കോഴിക്കോട്ട് വിവാഹിതരായത്.
2013 മുതല്‍ അശ്വതി കര്‍ണാടകത്തിലാണ് ജോലിചെയ്യുന്നതെങ്കിലും 2016ലാണ് ദാവങ്കരെ ജില്ലാപഞ്ചായത്തിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീറായി ചുമതലയേറ്റെടുത്തത്. ഗൗതം ഒരുമാസം മുന്‍പാണ് ഇവിടെ കളക്ടറായി വന്നത്. 2013 ഐ.എ.എസ് ബാച്ചുകാരിയാണ് അശ്വതി. 2009 ബാച്ചുകാരനാണ് ഗൗതം. കര്‍ണാടകയില്‍ നിന്നാണ് ഇവര്‍ പരിചയപ്പെടുന്നതും പ്രണയയത്തിലാവുന്നതും. വിവാഹത്തിന് അശ്വതിയുടെ ബാച്ചിലെ 11 കളക്ടര്‍മാരക്കം 16 ഐ.എ.എസ്സുകാര്‍ എത്തിയിരുന്നു.