ന്യൂയോര്‍ക്ക്: പുതുമ നിറഞ്ഞ പരിപാടികളാല്‍
ലോകമെമ്പാടു മുള്ള മലയാളി പ്രേക്ഷകര്‍ക്ക് ദൃശ്യ വിരുന്നൊരുക്കുന്ന ഏഷ്യാ
നെറ്റ് അമേരിക്കന്‍ വിശേഷങ്ങള്‍ കോര്‍ത്തിണക്കി
ഇന്ത്യ യില്‍ ശനിയാഴ്ച വൈകീട്ട് 7 മണിക്ക് ( അമേരിക്കയില്‍ ന്യൂ
യോര്‍ക്ക് സമയം വെള്ളിയാഴ്ച വൈകീട്ട് 8.30 നു ഹോട്ട് സ്റ്റാര്‍ ലും
മറ്റെല്ലാ ഐ പി നെറ്റ് വര്‍ക്കിലും ) സംപ്രേഷണം ചെയ്യുന്ന യു എസ് വീക്കിലി
റൌണ്ടപ്പ് ഈയാഴ്ച്ചയും വൈവിധ്യ മുള്ള നോര്‍ത്ത് അമേരിക്കന്‍ പരിപാടികളുമായ്
നിങ്ങളുടെ സ്വീകരണ മുറി യിലെത്തുന്നു.
ഈയാഴ്ചയിലെ പ്രോഗ്രാമുകള്‍ :
പ്രതിഭകളുടെ സാന്നിധ്യം കൊണ്ട് ധന്യമായ ഗ്രാമ്മി അവാര്‍ഡ് . സംഗീത
ലോകത്തെ വിസ്മയിപ്പിക്കുന്ന താരങ്ങള്‍ പുരസ്കാരങ്ങള്‍ ഏറ്റുവാങ്ങി
പുത്തന്‍ വാഹനങ്ങള്‍ പ്രദര്‍ശിപ്പിച്ച് ഫിലാഡല്‍ഫിയ വാഹന പ്രദര്‍ശന മേള ആകര്‍ഷണീയമായി.
ഹോളി വൂഡില്‍ നിന്ന് വന്‍ താര നിരയുമായി പുതിയ അവഞ്ചേഴ്സ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നു.
ഇക്കഴിഞ്ഞ നവംബറില്‍ നടന്ന ഇടക്കാല തിരഞ്ഞെടുപ്പില്‍ ടെക്സാസി ല്‍ വിജയം
നേടിയ കെ പി ജോര്‍ജ്ജ് നും ജൂലി മാത്യൂസ് നും ഹ്യുസ്റ്റണിലെ സൗത്ത്
ഇന്ത്യ ചേംബര്‍ ഓഫ് കോമേഴ്സ് ന്റെയും ഇന്ത്യാ പ്രെസ് ക്ലബ്ബ് ന്റെയും
ആഭിമുഖ്യത്തില്‍ ഹൃദ്യമായ സ്വീകരണം നല്കി
വോയിസ് ഓഫ് ഇന്ത്യന്‍ അമേരിക്കന്‍ സ് എന്ന സംഘടനയുടെ ആഭിമുഖ്യത്തില്‍ ചിക്കാഗോ മേയര്‍ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥികളുടെ സംഗമം .
കേരളത്തിലും അമേരിക്കയിലെ പ്രവാസി സമൂഹത്തിലും സുപരിചിതനായ സ്വാമി ഗുരു രത്നം ജ്ഞാന തപസ്വി യുമായി ഒരു ലഘു സംഭാഷണം
പുതുമകള്‍ നിറഞ്ഞ ഏഷ്യാനെറ്റ് യൂ.സ്.റൗണ്ടപ്പിന്റെ കൂടുതല്‍ വിവരങ്ങള്‍ക്ക്
യൂ.എസ്. എപ്പിസോഡ് പ്രോഗ്രാം ഡയറക്ടര്‍ രാജു പള്ളത്ത് 732 429 9529.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല