Image

ഇമാം പീഡിപ്പിച്ച പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ക്കെതിരെ അന്വേഷണം

Published on 15 February, 2019
ഇമാം പീഡിപ്പിച്ച പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ക്കെതിരെ അന്വേഷണം

തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഇമാം ഷെഫീക്ക്‌ അല്‍ ഖാസിം തട്ടികൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തില്‍ പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ക്കെതിരെ അന്വേഷണം ഇമാമിനെതിരെ മൊഴി നല്‍കാതിരിക്കാന്‍ അമ്മയും ഇളയച്ചനും നിര്‍ബന്ധിച്ചെന്ന പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ്‌ പോലീസ്‌ അന്വേഷണം നടത്തുന്നത്‌.

പീഢന വിവരം പുറത്തറിഞ്ഞതിന്‌ പിന്നാലെ ചൈല്‍ഡ്‌ വെല്‍ഫെയര്‍ കമ്മിറ്റിയും പോലീസും പെണ്‍കുട്ടിയെ സമീപിച്ചെങ്കിലും മൊഴി നല്‍കാന്‍ കുട്ടി തയാറായിരുന്നില്ല. മൂന്ന്‌ ദിവസം ചൈല്‍ഡ്‌ വെല്‍ഫയര്‍ കമ്മിറ്റിയുടെ സംരക്ഷണത്തില്‍ കൗണ്‍സിലിംഗ്‌ നല്‍കിയ ശേഷമാണ്‌ പെണ്‍കുട്ടി മൊഴി നല്‍കിയത്‌.

ഉമ്മയും ഇളയച്ചനും മൊഴി നല്‍കുന്നത്‌ വിലക്കിയിരുന്നതായി പെണ്‍കുട്ടി വെളിപ്പെടുത്തിയെന്ന്‌ അന്വേഷണ ഉദ്യോഗസ്ഥനായ നെടുമങ്ങാട്‌ ഡിവൈഎസ്‌പ്‌ ഡി അശോകന്‍ പറഞ്ഞു.

മുമ്‌ബും ഇമാമില്‍ നിന്ന്‌ ഇത്തരത്തില്‍ മോശം അനുഭവം ഉണ്ടായതായി പെണ്‍കുട്ടി മൊഴി നല്‍കിയിട്ടുണ്ട്‌.പീഢനം നടന്ന പേപ്പാറ വനമേഖലയില്‍ പെണ്‍കുട്ടിയെ കൊണ്ടുപോയി ഇന്നലെ വൈകീട്ട്‌ പോലീസ്‌ തെളിവെടുപ്പ്‌ നടത്തിയിരുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക