Image

ഡന്‍വറില്‍ അദ്ധ്യാപകസമരം ഒത്തുതീര്‍ന്നു. 11.7 ശതമാനം ശമ്പളവര്‍ദ്ധനവ്

പി.പി. ചെറിയാന്‍ Published on 15 February, 2019
ഡന്‍വറില്‍ അദ്ധ്യാപകസമരം ഒത്തുതീര്‍ന്നു. 11.7 ശതമാനം ശമ്പളവര്‍ദ്ധനവ്
ഡന്‍വര്‍: ശമ്പളവര്‍ദ്ധനവും മെച്ചപ്പെട്ട ജീവിത സൗകര്യങ്ങളും വേണമെന്നാവശ്യപ്പെട്ട് ഫെബ്രുവരി 11 തിങ്കളാഴ്ച മുതല്‍ ഡെന്‍വര്‍ അദ്ധ്യാപകര്‍ നടത്തിവന്നിരുന്ന ബഹിഷ്‌ക്കരണ സമരം യൂണിയനും, ഡന്‍വര്‍ പബ്ലിക് സ്‌ക്കൂള്‍ അധികൃതരും നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് പിന്‍വലിച്ചു.

ഫെബ്രുവരി 14 വ്യാഴാഴ്ച മുതല്‍ അദ്ധ്യാപകര്‍ ജോലിയില്‍ പ്രവേശിക്കുമെന്ന് ഡന്‍വര്‍ ടീച്ചേഴ്‌സ് അസ്സോസിയേഷന്‍ പ്രസിഡന്റ് അറിയിച്ചു.

2020 മുതല്‍ അദ്ധ്യാപകരുടെ ശമ്പളത്തില്‍ 11.7 ശതമാനം വര്‍ദ്ധനവ്, ആദ്യമായി നിയമനം ലഭിക്കുന്ന അദ്ധ്യാപകന് 45800 ഡോളറും ലഭിക്കുന്ന ഒത്തുതീര്‍പ്പിലാണ് ഇരുവരും ഒപ്പിട്ടിരിക്കുന്നത്. ഒരു വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന വാര്‍ഷീക ശമ്പളം 100,000 ഡോളര്‍ ആയി പരിമിതപ്പെടുത്തിയിട്ടുമുണ്ട്.

ഇരുപത്തിയഞ്ചു വര്‍ഷത്തിനുള്ളില്‍ ഡന്‍വര്‍ അദ്ധ്യാപകര്‍ ആദ്യമായി നടത്തിയ ബഹിഷ്‌ക്കരണ സമരം വന്‍ വിജയമായിരുന്നുവെന്ന് ഡി.സി.റ്റി.എ. പ്രസിഡന്റ് ഹെന്‍ട്രി റോമന്‍ പറഞ്ഞു.

രണ്ടാഴ്ചയായി നടന്നുവന്നിരുന്ന ചര്‍ച്ചകള്‍ വിജയിക്കാനിരുന്നതിനെ തുടര്‍ന്നാണ് അദ്ധ്യാപകര്‍ സമര രംഗത്തെത്തിയത്. അദ്ധ്യാപകസമരം 92000 വിദ്യാര്‍ത്ഥികളെയാണ് ബാധിച്ചത്. 2600 അദ്ധ്യാപകര്‍ സമരത്തില്‍ പങ്കെടുത്തിരുന്നു.

സമരം ഒത്തുതീര്‍ന്നതില്‍ അദ്ധ്യാപകരും, രക്ഷകര്‍ത്താക്കളും ഒരുപോലെ സന്തുഷ്ടരാണ്.

ഡന്‍വറില്‍ അദ്ധ്യാപകസമരം ഒത്തുതീര്‍ന്നു. 11.7 ശതമാനം ശമ്പളവര്‍ദ്ധനവ്ഡന്‍വറില്‍ അദ്ധ്യാപകസമരം ഒത്തുതീര്‍ന്നു. 11.7 ശതമാനം ശമ്പളവര്‍ദ്ധനവ്ഡന്‍വറില്‍ അദ്ധ്യാപകസമരം ഒത്തുതീര്‍ന്നു. 11.7 ശതമാനം ശമ്പളവര്‍ദ്ധനവ്ഡന്‍വറില്‍ അദ്ധ്യാപകസമരം ഒത്തുതീര്‍ന്നു. 11.7 ശതമാനം ശമ്പളവര്‍ദ്ധനവ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക