Image

യുവാവ്‌ വീഗാലാന്‍ഡില്‍ വീണ്‌ പരിക്കേറ്റ സംഭവം: ചിറ്റിലപ്പിള്ളിക്കെതിരെ ക്രിമിനല്‍ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്ന്‌ പരാതി

Published on 15 February, 2019
യുവാവ്‌ വീഗാലാന്‍ഡില്‍  വീണ്‌ പരിക്കേറ്റ സംഭവം: ചിറ്റിലപ്പിള്ളിക്കെതിരെ ക്രിമിനല്‍ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്ന്‌ പരാതി
കൊച്ചി: വീഗാലാന്‍ഡില്‍ നിന്നു വീണു പരുക്കേറ്റ യുവാവിന്‌ നഷ്ടപരിഹാരം നല്‍കിയില്ലെന്ന ഹര്‍ജിയിലെ ഹൈക്കോടതി നടപടികളെയും ജഡ്‌ജിയെയും വിമര്‍ശിച്ച കൊച്ചൗസേപ്പ്‌ ചിറ്റിലപ്പിള്ളിക്കെതിരെ ക്രിമിനല്‍ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്ന്‌ രജിസ്‌ട്രാര്‍ ജനറലിന്‌ പരാതി. ഹൈക്കോടതി അഭിഭാഷകനായ ബി എച്ച്‌ മന്‍സൂറാണ്‌ പരാതി നല്‍കിയിരിക്കുന്നത്‌.

വീഗാലാന്‍ഡില്‍ വീണു പരിക്കേറ്റ തൃശൂര്‍ കോട്ടപ്പുറം സ്വദേശി വിജേഷ്‌ വിജയന്റെ ഹര്‍ജി പരിഗണിച്ച ജസ്റ്റീസ്‌ ദേവന്‍ രാമചന്ദ്രനെതിരെ ചിറ്റിലപ്പിള്ളി സുപ്രീം കോടതി ചീഫ്‌ ജസ്റ്റിസിന്‌ തുറന്ന കത്തെഴുതിയിരുന്നു.

ഇത്‌ മാധ്യമങ്ങള്‍ക്ക്‌ നല്‍കുകയും ചെയ്‌തു. കേസിലെ കക്ഷിയായ ചിറ്റിലപ്പിള്ളിയുടെ ഈ നടപടി നീതി നടപ്പാക്കുന്നത്‌ തടയുന്നതിന്‌ തുല്യമാണെന്ന്‌ മന്‍സൂറിന്റെ പരാതിയില്‍ പറയുന്നു. അഭിഭാഷകനായ എസ്‌ അശ്വകുമാറും എജിക്ക്‌ പരാതി നല്‍കിയിട്ടുണ്ട്‌.

2002 ഡിസംബര്‍ 22നാണ്‌ വിജേഷ്‌ വിജയന്‌ വീഗാലാന്‍ഡില്‍ വെച്ച്‌ പരുക്കേല്‍ക്കുന്നത്‌. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക