Image

പുല്‍വാമ ഭീകരാക്രമണം: ജി-20 രാജ്യങ്ങളുമായുള്ള കൂടിക്കാഴ്‌ച രാഹുല്‍ മാറ്റിവെച്ചു

Published on 15 February, 2019
പുല്‍വാമ ഭീകരാക്രമണം: ജി-20 രാജ്യങ്ങളുമായുള്ള കൂടിക്കാഴ്‌ച രാഹുല്‍ മാറ്റിവെച്ചു
ന്യൂഡല്‍ഹി: ജി-20 രാജ്യങ്ങളുടേയും അയല്‍ രാജ്യങ്ങളുടേയും സ്ഥാനപതിയുമായി രാഹുല്‍ ഗാന്ധി നടത്താനിരുന്ന കൂടിക്കാഴ്‌ച കാശ്‌മീരിലെ പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ മാറ്റിവെച്ചു.

വെള്ളിയാഴ്‌ച താജ്‌ പാലസില്‍ നടത്താനിരുന്ന കൂടിക്കാഴ്‌ചയാണ്‌ മാറ്റിയത്‌.

തെരഞ്ഞെടുപ്പിന്‌ മുമ്പായി കോണ്‍ഗ്രസിന്റെ വിദേശനയം രൂപപ്പെടുത്തുന്നതിന്റെ ഭാഗമായായിരുന്നു കൂടിക്കാഴ്‌ചയ്‌ക്ക്‌ രാഹുല്‍ പദ്ധതിയിട്ടത്‌. കോണ്‍ഗ്രസ്‌ വിദേശകാര്യ മന്ത്രാലയത്തിന്റെ തലവനായ മുന്‍ മന്ത്രിയായ ആനന്ദ്‌ ശര്‍മ്മയാണ്‌ കൂടിക്കാഴ്‌ചയ്‌ക്ക്‌ കളമൊരുക്കിയത്‌.

അയല്‍ രാജ്യങ്ങളിലെ സ്ഥാനപതികളുമായി നടത്താന്‍ തീരുമാനിച്ച കൂടിക്കാഴ്‌ചയില്‍ പാക്കിസ്ഥാന്‌ ക്ഷണമുണ്ടായിരുന്നില്ല.

അഫ്‌ഗാനിസ്ഥാന്‍, ചൈന, ദക്ഷിണ കൊറിയ, അടക്കമുള്ള ഏഷ്യന്‍ രാജ്യങ്ങളുടെ പ്രതിനിധികള്‍ക്കായിരുന്നു ക്ഷണം. കൂടിക്കാഴ്‌ചയുടെ തിയ്യതി പിന്നീട്‌ പ്രഖ്യാപിക്കും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക