Image

ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ വാര്‍ത്താ സമ്മേളനം റദ്ദാക്കി പ്രിയങ്ക

Published on 15 February, 2019
ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ വാര്‍ത്താ സമ്മേളനം റദ്ദാക്കി പ്രിയങ്ക
ലഖ്‌നൌ: യുപിയുടെ ചുമതലയുള്ള കെപിസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി പുല്‍വാമയിലെ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ റദ്ദാക്കി.

രാഷ്ട്രീയ വിഷയങ്ങള്‍ സംസാരിക്കാനാണ്‌ പ്രിയങ്ക വാര്‍ത്താ സമ്മേളനം വിളിച്ചത്‌. എന്നാല്‍ ജവാന്മാരുടെ ഭീകരാക്രമണത്തില്‍ വീരമൃത്യുവരിച്ചതിന്റെ അടിസ്ഥാനത്തില്‍ വാര്‍ത്താ സമ്മേളനം റദ്ദാക്കുകയാണെന്നും അവര്‍ വ്യക്തമാക്കി.

ജവാന്മാര്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ രാഷ്ട്രീയം പറയുന്നത്‌ ശരിയല്ല. രാജ്യം മുഴുവന്‍ വീരമൃത്യു വരിച്ച ജവാന്മാരുടെ കുടുംബങ്ങള്‍ക്കൊപ്പമാണ്‌.

ജവാന്മാരോടുള്ള ആദരസൂചകമായി രണ്ട്‌ മിനിറ്റ്‌ മൌനം ആചരിക്കാനും പ്രിയങ്ക എല്ലാവരോടും അഭ്യര്‍ത്ഥിച്ചു. ജവാന്മാരോടുള്ള ആദരസൂചകമായി വാര്‍ത്താ കുറിപ്പ്‌ പ്രിയങ്ക മാധ്യമപ്രവര്‍ത്തകര്‍ക്ക്‌ നല്‍കി.

കുടുംബാംഗത്തിലെ ഒരാള്‍ നഷ്ടപ്പെട്ടാലുള്ള വേദന തനിക്ക്‌ അറിയാം. കോണ്‍ഗ്രസ്‌ പാര്‍ടി മാത്രമല്ല രാജ്യം മുഴുവനുള്ള ജനം കൊല്ലപ്പെട്ട ജവാന്മാര്‍ക്കൊപ്പം നില്‍ക്കുമെന്നും അവര്‍ വ്യക്തമാക്കി. ഭീകരാക്രമണം ഇനിയുണ്ടാകാതിരിക്കാന്‍ നടപടി സ്വീകരിക്കണമെന്നും പ്രിയങ്ക പറഞ്ഞു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക