Image

തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന്‌ മുന്നേറ്റം

Published on 15 February, 2019
തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന്‌ മുന്നേറ്റം
കോഴിക്കോട്‌: സംസ്ഥാനത്തെ മുപ്പത്‌ വാര്‍ഡുകളിലേക്ക്‌ നടന്ന തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന്‌ മുന്നേറ്റം. എല്‍.ഡി.എഫിന്‌ 16 സീറ്റുകള്‍ ലഭിച്ചപ്പോള്‍ യു.ഡി.എഫിന്‌ 12 സീറ്റുകള്‍ ലഭിച്ചു.

എല്‍.ഡി.എഫില്‍ നിന്ന്‌ അഞ്ചു സീറ്റുകള്‍ യു.ഡി.എഫ്‌ പിടിച്ചെടുത്തപ്പോള്‍ നാലു സീറ്റുകള്‍ എല്‍.ഡി.എഫ്‌ പിടിച്ചെടുത്തു.

കോഴിക്കോട്‌ ജില്ലയിലെ ഒഞ്ചിയം ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാര്‍ഡില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ആര്‍.എം.പി സ്ഥാനാര്‍ത്ഥി വിജയിച്ചു.

അഞ്ചാം വാര്‍ഡില്‍ എല്‍.ഡി.എഫ്‌ സ്ഥാനാര്‍ത്ഥിയെ 328 വോട്ടിനാണ്‌ ആര്‍.എം.പി സ്ഥാനാര്‍ത്ഥി പരാജയപ്പെടുത്തിയത്‌. ഇതോടെ 17 വാര്‍ഡുകളുള്ള ഒഞ്ചിയം പഞ്ചായത്ത്‌ ഭരണം ആര്‍.എം.പി നിലനിര്‍ത്തി.

തിരുവനന്തപുരം കള്ളിക്കാട്‌ ഗ്രാമപഞ്ചായത്തിലെ ചാമവിളപ്പുറം, ഒറ്റശേഖരമംഗലം ഗ്രാമപഞ്ചായത്തിലെ പ്ലാമ്പഴിഞ്ഞി, ആലപ്പുഴ കരുവാറ്റ ഗ്രാമപഞ്ചായത്തിലെ നാരായണ വിലാസം, കോട്ടയം നീണ്ടൂര്‍ ഗ്രാമപഞ്ചായത്തിലെ കൈപ്പുഴ പോസ്റ്റാഫീസ്‌, എറണാകുളം കോട്ടപ്പടി ഗ്രാമപഞ്ചായത്തിലെ പ്ലാമുടി എന്നീ വാര്‍ഡുകളാണ്‌ യു.ഡി.എഫ്‌ പിടിച്ചെടുത്തത്‌.

മലപ്പുറം തിരൂര്‍ ബ്ലോക്ക്‌ പഞ്ചായത്ത്‌ ഭരണവും കാവന്നൂര്‍ ഗ്രാമപഞ്ചായത്ത്‌ ഭരണവും എല്‍.ഡി.എഫിന്‌ ലഭിച്ചു. ഉപതിരഞ്ഞെടുപ്പ്‌ നടന്ന കൊച്ചി കോര്‍പറേഷന്‍ വൈറ്റില ജനത ഡിവിഷന്‍ എല്‍.ഡി.എഫ്‌ പിടിച്ചെടുത്തു.

വയനാട്‌ നെന്മേനി പഞ്ചായത്ത്‌ പ്രസിഡന്റ്‌ സ്ഥാനം യു.ഡി.എഫിന്‌ ലഭിച്ചു. ആലപ്പുഴ ജില്ലാകോടതി വാര്‍ഡില്‍ കോണ്‍ഗ്രസ്‌ വിമതന്‍ ബി.മെഹബൂബ്‌ വിജയിച്ചു. കണ്ണൂരും തൃശൂരും ഉപതിരഞ്ഞെടുപ്പ്‌ നടന്ന വാര്‍ഡുകള്‍ എല്‍.ഡി.എഫ്‌ നിലനിര്‍ത്തി.

തിരുവനന്തപുരം ജില്ലയിലെ ഒറ്റശേഖരമംഗലം, പത്തനംതിട്ട റാന്നി ഗ്രാമപഞ്ചായത്തിലെ പുതുശേരിമല, കൊല്ലത്തെ ചിറ്റുമല ബ്ലോക്കിലെ പെരുമണ്‍ ഡിവിഷന്‍ എന്നിവിടങ്ങളില്‍ ബി.ജെ.പി രണ്ടാം സ്ഥാനത്തെത്തി.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക