Image

പുല്‍വാമ: സര്‍ക്കാര്‍ നടപടിക്ക്‌ പൂര്‍ണപിന്തുണ പ്രഖ്യാപിച്ചു രാഹുല്‍ ഗാന്ധി

Published on 15 February, 2019
പുല്‍വാമ: സര്‍ക്കാര്‍ നടപടിക്ക്‌ പൂര്‍ണപിന്തുണ പ്രഖ്യാപിച്ചു രാഹുല്‍ ഗാന്ധി
രാജ്യത്തിന്റെ ആത്മാവിന്‌ നേരെയാണ്‌ ഈ ആക്രമണമെന്നും ഒറ്റക്കെട്ടായി ഇതിനെ നേരിടണമെന്നും രാഹുല്‍ ഗാന്ധി.

കശ്‌മീരിലെ പുല്‍വാമയില്‍ 44 സി ആര്‍ പി എഫ്‌ ജവാന്‍മാരുടെ മരണത്തിന്‌ കാരണമായ ഭീകരാക്രമണത്തെ അപലപിച്ചുകൊണ്ട്‌ നടത്തിയ പത്രസമ്മേളനത്തിലാണ്‌ കോണ്‍ഗ്രസ്‌ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും മന്‍മോഹന്‍ സിംഗും അക്രമത്തിനെതിരെയുള്ള സര്‍ക്കാര്‍ നടപടികള്‍ക്ക്‌ പൂര്‍ണപിന്തുണ പ്രഖ്യാപിച്ചത്‌.

രാജ്യത്തെ തകര്‍ക്കാനുള്ള ശ്രമമാണ്‌ നടക്കുന്നത്‌. ഈ രാജ്യത്തെ തകര്‍ക്കാന്‍ ആര്‍ക്കും കഴിയില്ല. ഇതനെതിരെ സര്‍ക്കാര്‍ എടുക്കന്ന നടപടികള്‍ക്ക്‌ പൂര്‍ണ പിന്തുണയെന്നും പത്രസമ്മേളനത്തില്‍ വ്യക്‌മാക്കി.

കശ്‌മീരില്‍ സൈന്യത്തിന്‌ പൂര്‍ണ സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ടെന്നും അക്രമികളും അവര്‍ക്ക്‌ പിന്നിലുള്ളവരും കനത്ത വില നല്‍കേണ്ടി വരുമെന്നും പ്രധാനമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു.

സൈന്യത്തിന്റെ ധൈര്യത്തിലും അവര്‍ പുലര്‍ത്തുന്ന കണിശതയിലും പൂര്‍ണവിശ്വാസമുണ്ടെന്നും മോദി പറഞ്ഞു.

പാക്കിസ്ഥാനെ രാജ്യാന്തര സമൂഹത്തില്‍ ഒറ്റപ്പെടത്തുമെന്നും വിദേശ കാര്യമന്ത്രാലയം ഇതിന്‌ സാധ്യമായ എല്ലാ നയന്ത്ര നടപടികളും സ്വീകരിക്കുമെന്നും കേന്ദ്രമന്ത്രി അരുണ്‍ ജെയ്‌റ്റ്‌ലി പറഞ്ഞു.

ചാവേര്‍ ആക്രമണത്തെ തുടര്‍ന്നുള്ള സാഹചര്യം ചര്‍ച്ചചെയ്യാന്‍ സുരക്ഷാ കാര്യങ്ങള്‍ക്കായുള്ള കേന്ദ്ര മന്ത്രിസഭായോഗം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്നിരുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക