Image

പിന്തുണയ്ക്ക് ഉപഹാരം: വെള്ളാപ്പള്ളി പ്രസിഡന്റായ ക്ഷേത്രത്തിന് സര്‍ക്കാര്‍ വക മൂന്നരകോടി

Published on 15 February, 2019
പിന്തുണയ്ക്ക് ഉപഹാരം: വെള്ളാപ്പള്ളി പ്രസിഡന്റായ ക്ഷേത്രത്തിന് സര്‍ക്കാര്‍ വക മൂന്നരകോടി

കണിച്ചുകുളങ്ങര: ശബരിമല യുവതീപ്രവേശന വിഷയത്തിലും വനിതാമതിലിലും സംസ്ഥാന സര്‍ക്കാരിനെ പിന്തുണച്ച വെള്ളാപ്പള്ളി നടേശന് പിണറായി സര്‍ക്കാരിന്റെ ഉപഹാരം. വെള്ളാപ്പള്ളി ദേവസ്വം പ്രസിഡന്റായ കണിച്ചുകുളങ്ങര ക്ഷേത്രത്തിന് ടൂറിസം വകുപ്പ് മൂന്നരകോടി രൂപയുടെ പില്‍ഗ്രിം ഫെസിലിറ്റേഷന്‍ സെന്ററാണ് നിര്‍മ്മിച്ച്‌ നല്‍കുന്നത്. കെട്ടിടത്തിന്റെ തറക്കല്ലിടല്‍ ചടങ്ങ് 25 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പോടെയാണ് വെള്ളാപ്പളളി ഇടത്തോട്ട് ചരിഞ്ഞത്. മണ്ഡലത്തില്‍ ഇടതിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ സമുദായാംഗങ്ങള്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തു. തിരഞ്ഞെടുപ്പിന് പിന്നാലെ സര്‍ക്കാര്‍ പ്രതിരോധത്തിലായപ്പോഴെല്ലാം വെള്ളാപ്പള്ളി സംസ്ഥാന സര്‍ക്കാരിനെ പിന്താങ്ങി.

ശബരിമല യുവതീപ്രവേശന വിഷയത്തിലും സര്‍ക്കാര്‍ നിലപാടിനെ വെള്ളാപ്പളളി പിന്തുണച്ചു. തുടര്‍ന്ന് വെള്ളാപ്പള്ളിയെ വനിതാ മതിലിന്റെ സംഘാടക സമിതി ചെയര്‍മാനുമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് വെള്ളാപ്പള്ളി ദേവസ്വം പ്രസിഡന്റായ കണിച്ചുകുളങ്ങര ക്ഷേത്രത്തിന് വേണ്ടി ടൂറിസം വകുപ്പ് കെട്ടിടം നിര്‍മ്മിച്ച്‌ നല്‍കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക