Image

'കൊലപാതകത്തിനെ വീരമൃത്യുവിന്റെ പൈങ്കിളി ചാര്‍ത്തി ചെറുതാക്കരുത്'

Published on 15 February, 2019
'കൊലപാതകത്തിനെ വീരമൃത്യുവിന്റെ പൈങ്കിളി ചാര്‍ത്തി ചെറുതാക്കരുത്'

Sreejith Divakaran:-FB
വീരമൃത്യു വരിച്ച ജവാന്മാര്‍ എന്നെഴുതുന്നത് നമ്മളെങ്കിലും നിര്‍ത്തണം. കൊല്ലപ്പെട്ടവരാണ്. ജോലിക്കിടയില്‍ ക്രൂരമായി കൊല്ലപ്പെട്ടവര്‍. സുരക്ഷ അലംഭാവമാണെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. വിരല്‍ ചൂണ്ടപ്പെടുന്നത് കേന്ദ്ര സര്‍ക്കാരിന് നേരെയും.

കൊലപാതകത്തിനെ വീരമൃത്യുവിന്റെ പൈങ്കിളി ചാര്‍ത്തി ചെറുതാക്കരുത്. ഏതെങ്കിലും ആശയത്തിന്റെ പതാകയുയര്‍ത്തി രാഷ്ട്രീയ പ്രവര്‍ത്തനത്തിന് പോയവരല്ല, നിങ്ങളേയും എന്നേയും പോലെ തൊഴിലെടുക്കാന്‍ പോയവരാണ്. തൊഴില്‍ സുരക്ഷയുടെ ഉത്തരവാദിത്തം തൊഴില്‍ ദാതാക്കള്‍ക്കാണ്.

നമ്മളെങ്കിലും നിര്‍ത്തണമത്. നമ്മള്‍ അപ്രിയമായ സത്യം പറയണം. ആ മൃതദേഹങ്ങളുടെ വില്പനക്കാരുടെ ദേശീയ കൊലവിളി യുദ്ധവെറിയായി കാതു പൊട്ടിക്കുന്ന ഈ നേരത്തെങ്കിലും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക