Image

മറക്കില്ല, ഇത്‌ ഞങ്ങള്‍ പൊറുക്കില്ല; ഭീകരാക്രമണത്തില്‍ സി.ആര്‍.പി.എഫിന്റെ ട്വീറ്റ്‌

Published on 15 February, 2019
 മറക്കില്ല, ഇത്‌ ഞങ്ങള്‍ പൊറുക്കില്ല; ഭീകരാക്രമണത്തില്‍  സി.ആര്‍.പി.എഫിന്റെ ട്വീറ്റ്‌
പുല്‍വാമ ഭീകരാക്രമണത്തില്‍ പ്രതികരണവുമായി സി.ആര്‍.പി.എഫിന്റെ ട്വീറ്റ്‌. ഇത്‌ തങ്ങള്‍ ഒരിക്കലും മറക്കില്ലെന്നും പൊറുക്കില്ലെന്നും പറഞ്ഞുകൊണ്ടാണ്‌ സി.ആര്‍.പി.എഫ്‌ ട്വീറ്റ്‌ ചെയ്‌തിരിക്കുന്നത്‌.

പുല്‍വാമ ആക്രമത്തില്‍ മരണപ്പെട്ട ഞങ്ങളുടെ ജവാന്‍മാരെ സല്യൂട്ട്‌ ചെയ്യുന്നു. ഞങ്ങള്‍ അവരുടെ കുടംബങ്ങളോടൊപ്പമാണ്‌. ഈ ഹീനമായ ആക്രമണത്തിന്‌ പകരം ചോദിച്ചിരിക്കും- സി.ആര്‍.പി.എഫ്‌ ട്വീറ്റില്‍ പറഞ്ഞു.

ജമ്മുകാശ്‌മീരില്‍ ആക്രമണം നടത്തിയവര്‍ക്ക്‌ തക്ക ശിക്ഷ ലഭിച്ചിരിക്കുമെന്ന്‌ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതികരിച്ചിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക