Image

സാഹിത്യവേദി മാര്‍ച്ച് 1 ന്

Published on 16 February, 2019
സാഹിത്യവേദി മാര്‍ച്ച് 1 ന്
2019 ലെ ആദ്യത്തെ സാഹിത്യവേദി സമ്മേളനം മാര്‍ച്ച് 1, വെള്ളിയാഴ്ച വൈകുന്നേരം 6.30 ന് Mount Prospect ലുള്ള Four Points by Sheraton nd] (2200 Elmhurst Rd, Mount Prospect, IL 60056) കൂടുന്നതാണ്.

'ഹിമാലയ സാനുക്കളിലൂടെ' എന്ന യാത്രാ അനുഭവമാണ് ഉമാരാജ ഈ സാഹിത്യവേദിയില്‍ അവതരിപ്പിയ്ക്കാന്‍ പോകുന്നത്. വാക്കും അര്‍ത്ഥവും എങ്ങിനെ ഒന്നായിരിക്കുന്നുവോ, അതുപോലെ എന്നും, എപ്പോഴും അര്‍ത്ഥവും എങ്ങിനെ ഒന്നായിരിക്കുന്നുവോ, അതു പോലെ എന്നും, എപ്പോഴും ഒന്നായിരിയ്ക്കുന്ന-ജഗത്തിന്റെ തന്നെ മാതാപിതാക്കളെന്ന് കാളിദാസന്‍ വിശേഷിപ്പിച്ചിട്ടുള്ള- പാര്‍വ്വതീ പരമേശ്വരന്മാരുടെ വാസസ്ഥാനമായ കൈലാസശൃംഗത്തിലേക്ക് ഈ അടുത്ത കാലത്ത് നടത്തിയ ഒരു യാത്രയുടെ വിവരണം.

ഹിമാലയത്തിന്റെ അത്യുന്നതങ്ങളില്‍ എത്തിപ്പെടുമ്പോള്‍ കാണുന്ന അതിമനോഹരമായ ദൃശ്യങ്ങളും നമുക്കുണ്ടാകുന്ന പ്രത്യേകാനുഭവങ്ങളും വികാരവിചാരങ്ങളും ഒക്കെ പങ്കിടുകയാണ് ഉമാരാജ ഈ വേദിയില്‍.

ശ്രീ.സൈമണ്‍ മഴുവഞ്ചേരിയുടെ അദ്ധ്യക്ഷതയില്‍ കൂടിയ നവംബര്‍ മാസ സാഹിത്യവേദിയില്‍, നമുക്ക് ഒരു ഉപബോധ മനസ്സുണ്ടോ? നാം വിചാരിയ്ക്കുന്നത് എങ്ങിനെ സംഭവിയ്ക്കുന്നു? എന്നതിനെ കുറച്ച്, സ്വന്തം ജീവിതത്തില്‍ നിന്ന് തിരഞ്ഞെടുത്ത ചില അനുഭവങ്ങളെ ആസ്പദമാക്കി ശ്രീ.ടി.രവീന്ദ്രന്‍ തയ്യാറാക്കിയ പ്രബന്ധം വളരെ രസകരവും വിജ്ഞാനപ്രദവും ആയിരുന്നു. ശ്രീ. നാരായണ്‍ നായരുടെ നന്ദി പ്രകടനത്തോടെ ഡോ.രവി.രാജ സ്‌പോണ്‍സര്‍ ചെയ്ത നവംബര്‍ സാഹിത്യവേദി സാഹിത്യവേദി സമംഗളം പര്യവസാനിച്ചു.

നേപ്പാള്‍, തിബറ്റ്, ഹില്‍സ, മാനസ സരോവര്‍, എവറസ്റ്റ്, അന്നപൂര്‍ണ്ണ, കൈലാസശൃംഗങ്ങള്‍ ഇവിടെയൊക്കെ വെച്ചുണ്ടായ രസകരമായ അനുഭവങ്ങള്‍ അടുത്തറിയുവാന്‍ ആഗ്രഹിയ്ക്കുന്ന ചിക്കാഗോയിലെ എല്ലാ അക്ഷരസ്‌നേഹികളേയും ഈ മാര്‍ച്ച് മാസ സാഹിത്യവേദിയിലേയ്ക്ക് സ്വാഗതം ചെയ്യുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്
ശ്രീ.രവി വര്‍മ്മരാജ-630 581 9691
ശ്രീ.ജോസ് ആന്റണി പുത്തന്‍വീട്ടില്‍& ഡോ.കുഞ്ഞുണ്ണി വെള്ളോടി-630 730 6200.
ശ്രീ.ജോണ്‍ ഇലക്കാട് : 773 282 4955

Please note the address of the new sahithya vedi location
March 1, 2019-6.30 p.m
Four Ponts by Sherton
2200 Elmhurst Road, Mount Prospect, IL-60056
847 290 0909

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക