Image

മധ്യവയസ്സിലെ ആകുലതകളും ചില പരിഹാരങ്ങളും- സരോജ വര്‍ഗീസ്

സരോജ വര്‍ഗീസ്, ന്യൂയോര്‍ക്ക് Published on 16 April, 2012
മധ്യവയസ്സിലെ ആകുലതകളും ചില പരിഹാരങ്ങളും- സരോജ വര്‍ഗീസ്
ഇന്നത്തെ നമ്മുടെ സമൂഹത്തില്‍ ഉയര്‍ന്ന് വന്നുകൊണ്ടിരിക്കുന്ന ഒരു സമസ്യയാണ് മധ്യവയസ്സിലെ ആകുലതകള്‍. പാശ്ചാത്യ നാടുകളില്‍ ഇങ്ങനെയൊരവസ്ഥയപ്പറ്റി അവര്‍ നമ്മേക്കാള്‍ വളരെ മുമ്പ് ബോധവന്മാരായിരുന്നു. എന്നാല്‍ നമ്മുടെ സമൂഹത്തില്‍ ഇപ്പൊഴാണു അതിന്റെ കാഠിന്യം അനുഭവപ്പെടുന്നത്. മക്കള്‍ മധ്യവയസ്സിലെത്തുമ്പോള്‍ മാതാപിതാക്കള്‍ വാര്‍ദ്ധ്യക്യത്തിലെത്തുന്നു. മധ്യവയസ്‌കരായ പ്രവാസി മലയാളികളുടെ ഇന്നത്തെ ചിന്താവിഷയമാണു നാട്ടില്‍ മാതാപിതാക്കളുടെ സംരക്ഷണം എങ്ങനെ ഉറപ്പാക്കാമെന്നത്. അതോടൊപ്പം തന്നെ അവരുടെ ജീവിതത്തിലെ പ്രശ്‌നങ്ങളും കൂടിയാകുമ്പോള്‍ മധ്യവയസ്സ് പല വിധം പ്രതിസന്ധികളുടെ ഒരു കാലഘട്ടമാണെന്നു തോന്നിപോകും.

ഏകദേശം നാലഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ന്യൂയോര്‍ക്കിലേക്കുള്ള വിമാനയാത്രയില്‍ പരിചയപ്പെട്ട ഒരു മധ്യവയസ്‌കയുടെ
മുഖം തെളിഞ്ഞ് വരുന്നു. ദുഃത്തിന്റെ വിഷാദഛായ പരക്കുന്ന ആ മുത്ത് നിന്നും യൗവ്വന രാശി തീരെ മാഞ്ഞ് പോയിരുന്നു. ശാരീരികാരോഗ്യത്തേക്കാള്‍ മനസ്സിന്റെ വ്യാകുലതകളാണു ആ മുത്ത് നിഴലിച്ചിരുന്നത്.. ആയിടക്ക് മാതാപിതാക്കള്‍ നഷ്ടപ്പെട്ട അവര്‍ക്ക് അമേരിക്കന്‍ മലയാളികള്‍ ഏവര്‍ക്കും നേരിടേണ്ടിവരുന്ന ഒരു പ്രതിസന്ധിയെ തരണം ചെയ്യേണ്ടിയിരുന്നു. ഒരേ ഒരു മകന്റെ വിവാഹം വളരെ പ്രതീക്ഷയോടെയാണവര്‍ ക്കാത്തിരുന്നതെന്നു അവരുടെ സംസാരത്തില്‍ നിന്നും അറിയാമായിരുന്നു. സുന്ദരിയും സുശീലയുമായ ഒരു മലയാളി പെണ്‍കുട്ടി മകന്റെ വധുവായി വരണമെന്നവര്‍ ആഗ്രഹിച്ചു. എന്നാല്‍ മകന്‍ വിവാഹം ചെയ്തത് റഷ്യക്കാരിയായ ഒരമേരിക്കന്‍ യുവതിയെയായിരുന്നു. ആ വിവാഹത്തോടെ അവരുടെ ജീവിത നൗക ഉലയാന്‍ തുടങ്ങി. ജോലി ചെയ്യാതിരുന്നാല്‍ ആരോഗ്യപരിപാലനത്തിനുള്ള സാമ്പത്തിക ഭദ്രതയുണ്ടാകില്ല. തന്മൂലം യാന്ത്രികമായി അവര്‍ ജോലി ചെയ്യുന്നു. ഭര്‍ത്താവു മദ്യത്തിനടിമയായി അസുങ്ങള്‍ വരുത്തുന്നു. ഇവരുടെ ഒറ്റപ്പെട്ട ഒരു സംഭവമല്ല. പലര്‍ക്കും ഇതെപോലെയുള്ള അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നു നമ്മള്‍ കേള്‍ക്കുന്നു,അറിയുന്നു. അങ്ങനെയുള്ള സാഹചര്യങ്ങളില്‍ മക്കളുടെ അവകാശങ്ങള്‍ വക വച്ച് കൊടുക്കുകയും അവരുടെ അഭിപ്രായങ്ങള്‍ക്ക് അര്‍ഹിക്കുന്ന വിധത്തില്‍ പ്രാധാന്യം കൊടുക്കുകയും ചെയ്യണം. അവരുടെ വ്യക്തിപരമായ കാര്യങ്ങളില്‍ കഴിയുന്നതും കൈകടത്താതിരിക്കുന്നതാണു മാതാപിതാക്കളും മക്കളും തമ്മിലുള്ള പവിത്രമായ ബന്ധത്തിനു ഉത്തമം.


മധ്യവയസ്സിനെ അതു കൊണ്ട് തന്നെ വളരെ ഗൗരവത്തോടെ നമ്മള്‍ കാണേണ്ടതുണ്ട്. ഇപ്പോള്‍ കൗണ്‍സിലിങ്ങ് മുതലായ സൗകര്യങ്ങള്‍ ലഭ്യമാണു. ഈ ലേ
ികയുടെ അഭിപ്രായത്തില്‍ അചഞ്ചലമായ ദൈവ വിശ്വാസവും പ്രശ്‌നങ്ങളെ മനസ്സിലാക്കി പോംവഴികള്‍ കണ്ടെത്തുവാനുള്ള മനസ്സാന്നിധ്യവും എല്ലാവരും നേടേണ്ടതാണു. യോഗ, വിനോദ പരിപാടികള്‍, നല്ല കൂട്ടുകാരുടെ സാമീപ്യം, വായന, ഈശ്വര ചിന്ത തുടങ്ങിയ ഉപാധികള്‍ ഉണ്ടായിരിക്കെ വിഷാദത്തിനും, ലഹരി പദാര്‍ഥങ്ങള്‍ക്കും അടിമയായി ശേഷിച്ച ജീവിതം പാഴാക്കുന്നവരെ മറ്റുള്ളവര്‍ ബോധവാന്മാരാക്കണം. നല്ല നല്ല ലേനങ്ങള്‍, സെമിനാറുകള്‍, ചര്‍ച്ചകള്‍ എന്നിവയിലൂടെ മധ്യവയസ്സും അതു സമ്മാനിക്കുന്ന പ്രശ്‌നങ്ങളും അവക്കുള്ള പരിഹാര മാര്‍ഗ്ഗങ്ങളും അറിയണം.

എത്ര പെട്ടെന്നാണു മധ്യവയസ്സിലെത്തുന്നവരെ ഓരോ സമസ്യകള്‍ അഭിമു
ീകരിക്കുന്നത്. കരളുറപ്പില്ലാത്തവരെ വല്ലാതെ കഷ്ടപെടുത്തുന്ന ഒരു അവസ്ഥയാണു മധ്യവയസ്സ്. കണ്ണാടിയില്‍ നോക്കുമ്പോള്‍ ഇത് ഞാന്‍ തന്നെയോ എന്ന് സംശയം തോന്നും വിധം നരച്ച മുടിയിഴകള്‍, കണ്ണിനു ചുവട്ടില്‍ കറുപ്പുരാശി, കണ്‍തടങ്ങള്‍ക്ക് വീര്‍പ്പു, കവിളിന്റെ ശോണിമ പോയി ഒരു വിളര്‍ച്ച , അങ്ങനെ ശാരീരികമായ മാറ്റങ്ങള്‍. സ്ത്രീകള്‍ക്കായി പ്രക്രുതിയുടെ ശാപം പോലെ വന്നെത്തുന്ന 'മെനോപോസ്സ്'' എന്ന കടമ്പ.. സ്ത്രീകള്‍ക്ക് 45നും 50നു ഇടക്ക് സംഭവിക്കുന്ന ആര്‍ത്തവവിരാമം ചിലരിലെങ്കിലും വിവിധതരത്തിലുള്ള അസ്വ്‌സ്ഥകള്‍ സ്രുഷ്ടിക്കുന്നുണ്ട്. ശാരീരികവേദനയോ, മനഃക്ലേശമോ, വിഷാദമോ ഒപ്പം തന്നെ കൂടുതല്‍ ഉഷ്ണമോ വിയര്‍പ്പോ ഒക്കെ ഈ ശാരീരികപ്രക്രിയയുടെ ഭാഗമായി അനുഭവപ്പെട്ടേക്കാം.. ഇതെല്ലാം ജീവിതത്തിന്റെ ഒരു ഭാഗമായി കാണാനുള്ള കരുത്തും മനഃശക്തിയും ഒരോരുത്തരും നേടേണ്ടതാണു.

സ്ത്രീകളെപോലെ തന്നെ, മിക്ക പുരുഷന്മാര്‍ക്കും മധ്യവയസ്സിനോടടുക്കുമ്പോള്‍ വിവിധതരത്തിലുള്ള ശാരീരികവും മാനസ്സികവുമായ പ്രശ്‌നങ്ങള്‍ അഭിമുീകരിക്കേണ്ടി വരുന്നുണ്ട്. കുടുംമ്പാന്തരീക്ഷത്തില്‍ അപ്രതീക്ഷിതമായുണ്ടാകുന്ന അസ്വസ്ഥതകള്‍ മനസ്സിനെ മഥിക്കുമ്പോള്‍ മദ്യാസ്‌ക്തരാകുന്ന പുരുഷ്ന്മാരുടെ എണ്ണം സമൂഹത്തില്‍ വര്‍ദ്ധിച്ച് വരുന്നതായിക്കാണാം. ഭാര്യക്ക് സ്‌നേഹത്തില്‍ കൂടി ഭര്‍ത്താവിനെ നേര്‍വഴിയിലേക്ക് നയിക്കാന്‍ സാധിക്കാത്ത ഘട്ടങ്ങളില്‍ കുടുമ്പത്തിലെ ശാന്തമായ അന്തരീക്ഷത്തിനു ഉലച്ചില്‍ സംഭവിക്കുന്നു. ഇരുവര്‍ക്കും ശാരീരികാസ്വാസ്ഥങ്ങള്‍ ഏല്‍പ്പിക്കുന്ന സംഘര്‍ഷങ്ങളോടൊപ്പം, ഇത്തരത്തിലുള്ള പ്രവണതകളും കൂടിയാകുമ്പോള്‍ ഭാര്യാഭര്‍ത്താക്കന്മാരുടെ ഇടയില്‍ വാക്ക് തര്‍ക്കങ്ങളും പൊട്ടിത്തെറികളും ഉണ്ടാകാനിടയുണ്ട്. യവ്വനത്തില്‍ തീവ്രമായ പ്രണയാഭിലാഷങ്ങള്‍ കൊണ്ട് അനുഭൂതി പകര്‍ന്നിരുന്ന പുലരികളും, സന്ധ്യകളും ഇരുളിലേക്ക് വഴുതിവീഴാന്‍ സാധ്യതയേറിവരുന്നു. സ്വപ്നങ്ങളും, പ്രതീക്ഷകളും പലര്‍ക്കും സാക്ഷാത്കരിക്കപ്പെടാതെ പോകുന്നു.. നേരത്തെ പറഞ്ഞ മദ്ധ്യവയസ്‌കയുടെ കുടുമ്പം അതില്‍ ഒന്നു മാത്രം.


ആരോഗ്യ സംരക്ഷണത്തിനുള്ള സൗകര്യങ്ങളും പോഷകാഹാരങ്ങളുടെ സുലഭ്യതയും ജീവിത നിലവാരത്തിന്റെ തന്നെ ഉയര്‍ച്ചയും വ്യക്തികളുടെ യുവത്വം കൂടുതല്‍ നില നിര്‍ത്താന്‍ സഹായകവുമാകുന്നുണ്ട്. കോസ്‌മെറ്റിക്ക് വസ്തുക്കളുടെ ഉപയോഗം കൊണ്ട് പലരും പുറമേക്ക് യുവത്വം പ്രകടിപ്പിക്കുന്നുണ്ടെങ്കിലും മധ്യവയസ്സിലുള്ളവര്‍ ഒന്നു പകച്ച് പോകുന്നത് സ്വാഭാവികമാണു. യുവത്വത്തിനും വാര്‍ദ്ധക്യത്തിനുമിടയില്‍ അനുഭവപ്പെടുന്ന മാനസ്സികവും ശാരീരികവുമായ പരിവര്‍ത്തനങ്ങളും അതുമായി ബന്ധപ്പെട്ട പിരിമുറുക്കുങ്ങളും വ്യക്തികളെ കാര്യമായി ബാധിക്കുന്നുമുണ്ട്.

നാല്‍പ്പത്തിയഞ്ച് വയസ്സിനോടടുക്കുമ്പോള്‍ ജീവിതത്തിന്റെ മധ്യാഹ്നം ആയി എന്നു പലരും ധരിക്കുന്നു. മിക്കവരും അപ്പോഴേക്കും മാതപിതാക്കളും ചുരുക്കം ചിലരെങ്കിലും മുത്ത
ച്ഛനും, മുത്തശ്ശിയും ആയിതീരുന്നു. കുട്ടികള്‍ക്കും കുടുമ്പത്തിനും വേണ്ടിയുള്ള ചുമതലകള്‍ വഹിച്ചും ത്യാഗം സഹിച്ചും ജീവിതം പക്വത വന്ന അവസ്ഥയിലെത്തിയ ഒരു സമയം ആണിത്. അതെ സമയം പലരും ' ഒഴിഞ്ഞ് കൂട്'' എന്ന വേദന അനുഭവിക്കുന്നത് ഈ ഘട്ടത്തിലാണു. കുട്ടികള്‍ വളര്‍ന്നു, വിദ്യാഭാസത്തിനായി ദൂരെ പോകുന്നു. അല്ലെങ്കില്‍ വിവാഹിതരായി പോകുന്നു. സ്‌നേഹത്തിന്റെ സ്വരങ്ങളും ആഘോഷങ്ങളും കൊണ്ട് മുരിതമായിരുന്ന ഗ്രഹാന്തരീക്ഷം അപ്പോള്‍ നിശ്ശബ്ദമാകുന്നു. ഭാര്യയും ഭര്‍ത്താവും തനിയെ ഒരു വീട്ടില്‍. പുരുഷന്മാര്‍ക്കു മദ്യാസക്തി, സ്ര്തീകള്‍ക്ക് ഭക്തി അങ്ങനെ ചില ശീലങ്ങള്‍ ഈ അവസരത്തില്‍ വന്നു ചേരുന്നു. അമേരിക്കന്‍ മലയാളികളുടെ ഇടയില്‍ മധ്യവയസ്സില്‍ എത്തിയപ്പോള്‍ പലരും എഴുത്തുകാരായി. വാസ്തവത്തില്‍ അത്തരം ഒരു സമീപനം ആരോഗ്യകരമാണു. അതെ സമയം നമ്മുടെ ഭാഷ പ്രവാസ മണ്ണില്‍ വേരറ്റു പോകാതെ നില്‍ക്കുകയും ചെയ്യുമല്ലോ.

നമ്മുടെ ചിന്താഗതികളും ജീവിതത്തോടുള്ള മനോഭാവവും ആണ് നമ്മില്‍ വാര്‍ദ്ധക്യകാല ലക്ഷണങ്ങള്‍ അതിവേഗത്തില്‍ പ്രത്യക്ഷപ്പെടുന്നതിനു കാരണമെന്ന് മനശാസ്ര്തജ്ഞന്മാര്‍ പറയുന്നു. മധ്യവയസ്സില്‍ ഉണ്ടാകുന്ന നിസ്സാരമായ ശാരീരികവ്യ്ത്യാസങ്ങളെ അംഗീകരിക്കാന്‍ വ്യക്തികള്‍ തയ്യാറാകണം. വ്യക്തികളുടെ ചിന്തയുടേയും വികാരത്തിന്റേയും പ്രക്രുതം ശരീരാരോഗ്യ്‌ത്തെ ബാധിക്കും. ഭയം, ആശങ്ക, വെറുപ്പ്, കുറ്റബോധം, അരക്ഷിതാവസ്ഥ , ആധി എന്നീ വികാരങ്ങളില്‍ പൊതിഞ്ഞ ചിന്തകള്‍ മനസ്സില്‍ അമിതമായി വ്യാപിക്കുമെങ്കില്‍ അവ അനാരോഗ്യത്തിനു വഴി തെളിക്കുകയും രോഗലക്ഷണങ്ങളെ കൂടുതല്‍ തീവ്രമാക്കുകയും ചെയ്യും.


സ്വന്തം കഴിവുകളെപ്പറ്റി ജീവിതത്തിന്റെ ഉച്ച തിരിഞ്ഞ ഈ അവസരത്തില്‍ മിക്കവര്‍ക്കും ഒരു ഉള്‍ക്കാഴ്ച്ച കൈവന്നിരിക്കും. ഉദ്യോഗ സംബന്ധമായി പരമാവുധി എത്തി ചേരാവുന്ന ലക്ഷ്യവും, മിക്കവാറും ഈ അവസരത്തില്‍ ഒരു വ്യക്തിക്ക് ബോധ്യമായിരിക്കും. ഒപ്പം ജീവിതത്തെയും ജീവിത ബന്ധങ്ങളേയും കുറിച്ച് വസ്തുനിഷ്ഠമായ അഭിപ്രായവും അറിവും ഈ ദശയില്‍ കൈവന്നിരിക്കും. യൗവ്വനത്തില്‍ സമൂഹം പ്രതീക്ഷിക്കുന്ന തരത്തില്‍ പരിപൂര്‍ണ്ണമായി പ്രവര്‍ത്തിക്കണമെന്ന് തീവ്രമായി ആഗ്രഹിച്ചവര്‍ പോലും, കാലക്രമേണ അനുദിന ജീവിതത്തിന്റെ പ്രശ്‌നങ്ങളോട് ഏറ്റുമുട്ടി അധികമധികം യാഥാര്‍ഥ്യ ബോധമുണ്ടാക്കുമ്പോള്‍ പൂര്‍ണ്ണതക്ക് വേണ്ടിയുള്ള ആവേശം കുറയും. പരസ്പര ബന്ധം, എന്തിനു , രക്തബന്ധം പോലും നില നിര്‍ത്താന്‍ പണം അനിവാര്യമാണെന്നുള്ള ബോധവും, ഈ കലയളവിനുള്ളില്‍ ബോധ്യമാകും. സ്‌നേഹത്തോടൊപ്പം, സത്യവും, സ്‌നേഹവും ആത്മാര്‍ത്തതയും ധൈര്യവും ജീവിതത്തോടുള്ള നിസ്സംഗതയും ഈശ്വരനില്‍ അടിയുറച്ച വിശ്വാസവും മറ്റുമാണു യഥാര്‍ത്ഥ സമാധാനം നല്‍കുന്നതെന്ന വസ്തുതയും ഇതിനുള്ളില്‍ അംഗീകരിക്ക്‌പ്പെട്ടുകഴിയും.. മിക്കവാറും ഈ കാലഘട്ടത്തിനകം രൂപവല്‍
കൃതമാകുന്ന തത്വസംഹിത അനുസരിച്ചായിരിക്കും വാര്‍ദ്ധക്യമെന്ന പ്രശ്‌നത്തേയും എല്ലാവരും അഭിമുീകരിക്കുക.

ഉദ്യോഗസഥ്തരാണെങ്കില്‍, ഒരു പ്രത്യേക സമയത്ത് ജോലിയില്‍ നിന്ന് വിരമിക്കേണ്ടി വരും എന്ന് മനസ്സിലാക്കുമ്പോള്‍ തന്നെ അതിനെ നേരിടാന്‍ തയ്യാറാകണം. ജോലിയില്‍ നിന്നും പിരിഞ്ഞശേഷം, അവരവരുടെ കഴിവും താല്‍പ്പര്യവും അനുസ്സരിച്ചുള്ള എന്തെങ്കിലും പണികളിലേര്‍പ്പെട്ട് സമയം ചിലവഴിക്കുന്നതിനുള്ള പ്ലാനും പദ്ധതിയും നേരത്തെ ഉണ്ടാക്കുന്നത് നന്നായിരിക്കും. പുതിയ പ്രവര്‍ത്തികളോടൊപ്പം പുതിയ ഹോബികളും ഉണ്ടായിരിക്കണം. ജീവിതത്തോടുള്ള പ്രതിപത്തി കുറയുകയും സ്വന്തം കഴിവുകളില്‍ വിശ്വാസം കുറയുകയും ചെയ്താല്‍ ആദ്യം മനസ്സില്‍ വാര്‍ദ്ധക്യം ഉണ്ടാകും. അത് അതിവേഗം ശരീരത്തെ ബാധിക്കുകയും ചെയ്യും. യുവത്വം നിറഞ്ഞ ചിന്തകളും വികാരങ്ങളും മനസ്സില്‍ നിറക്കുകയാണു വേണ്ടത്. പുതിയ പുതിയ കാര്യങ്ങള്‍ പഠിക്കുവാനും കാലാനുസ്രുതമായ കാര്യങ്ങളില്‍ തല്‍പ്പരര്‍ ആകുവാനും ആത്മാര്‍ഥമായി ശ്രമിച്ചാല്‍ യുവത്വം നില നിര്‍ത്താന്‍ കഴിയും. സ്‌നേഹം, കരുണ, സന്തോഷം, വിനയം സഹിഷ്ണുത തുടങ്ങിയ ഉല്‍
കൃഷ്ട വികാരങ്ങളെ മനസ്സില്‍ വളര്‍ത്തിയെടുക്കാന്‍ ശ്രമിക്കണം.

മധ്യവയസ്സ് തങ്ങളെ താമസിയാതെ വാര്‍ദ്ധക്യത്തിലേക്ക് നയിച്ചേക്കാമെന്നുള്ള ചിന്ത ഒരിക്കലും അലട്ടാതിരിക്കാന്‍ ശ്രമിക്കണം. ഭാവിയില്‍ നേരിടാന്‍ പോകുന്നത് നഷ്ടങ്ങളുടെ കാലമാണെന്നും ധനാഗമനം കുറയുമെന്നും ഒപ്പം സ്ഥാനമാനങ്ങളും പദവിയും ഇതായേക്കുമെന്നുള്ള ചിന്തകള്‍ ജീവിതത്തെ അലട്ടാന്‍ ഇടയാകരുത്. ഹ്രുദയത്തില്‍ യുവത്വത്തിന്റെ ഉന്മേഷവും, ഉത്സാഹവും സംരക്ഷിക്കണം. പിന്നിലുള്ളവയെ വിസ്മരിച്ച് മുമ്പിലുള്ളവയെ ലക്ഷ്യമാക്കി മുന്നേറും എന്ന് വീക്ഷണമാണു മധ്യവയസ്‌കര്‍ക്ക് ആശാസ്യമായിട്ടുള്ളത്.

സ്വയം സ്‌നേഹിക്കാനും അന്യരെ സ്‌നേഹിക്കാനും ജീവിതത്തെ സ്‌നേഹിക്കുവാനും സര്‍വ്വോപരി ഈശ്വരനെ സ്‌നേഹിക്കുവാനും ശ്രമിച്ച്‌കൊണ്ട് ജീവിക്കുന്നവര്‍ക്ക് ജീവിതം കൂടുതല്‍ ആസ്വാദകരമാക്കാന്‍ കഴിയും. നമ്മെ അസ്വസ്ഥരാക്കുന്ന പ്രശ്‌നങ്ങളില്‍ നിന്നും മനസ്സ് തിരിച്ച് ഹ്രുദയഹാരിയായ പ്രക്രുതിയുടെ സൗന്ദര്യത്തിലേക്കും പക്ഷി മ്രുഗാദികളിലും
വൃക്ഷലതാദികളിലും ദര്‍ശിക്കുന്ന വൈവിധ്യമാര്‍ന്ന സൗന്ദര്യത്തിലേക്കും വ്യാപരിപ്പിക്കാന്‍ കഴിഞ്ഞാല്‍ നമുക്കുണ്ടാകുന്ന ആനന്ദം അളവുറ്റതായിരിക്കും.

മധ്യവയസ്സില്‍ പ്രശ്‌നങ്ങളും ആകുലതകളും നമ്മെ കീഴടക്കാന്‍ അനുവദിക്കാതെ പക്വതയാര്‍ന്ന വീക്ഷണത്തോടും സമചിത്തതയോടും കൂടി ജീവിതത്തെ അഭിമു
ീകരിക്കണം. ഉത്തമ ചിന്തകളാലും ഉല്‍ക്രുഷ്ട പ്രവര്‍ത്തികളാലും ജീവിതത്തിന്റെ വിവിധ ദശകളെ രൂപപ്പെടുത്തിയാല്‍ തീര്‍ച്ചയായും ജീവിത വിജയം കൈവരിക്കാന്‍ സാധിക്കും.

*****************************************

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക