Image

പുല്‍വാമ ഭീകരാക്രമണത്തിന്‍റെ ആസുത്രകനായി തിരച്ചില്‍; ഏഴ് പേര്‍ കസ്റ്റഡിയില്‍

കല Published on 16 February, 2019
പുല്‍വാമ ഭീകരാക്രമണത്തിന്‍റെ ആസുത്രകനായി തിരച്ചില്‍; ഏഴ് പേര്‍ കസ്റ്റഡിയില്‍

പുല്‍വാമ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഏഴുപേരെ ജമ്മു കശ്മീര്‍ പോലീസ് ഇതിനോടകം അറസ്റ്റ് ചെയ്തു. പുല്‍വാമയുടെയും പരിസര പ്രദേശങ്ങളില്‍ നിന്നുമാണ് അറസ്റ്റ് നടന്നിട്ടുള്ളത്. സ്ഫോടക വസ്തുക്കള്‍ സംഘടപ്പിച്ച് നല്‍കിയെന്ന് കരുതുന്ന തദ്ദേശവാസിക്ക് വേണ്ടിയും പോലീസ് അന്വേഷണം തുടരുകയാണ്. അബ്ദുല്‍ റാഷിദ് ഗാസി എന്ന ഭീകരനാണ് പുല്‍വാമയില്‍ ഒളിച്ചിരുന്നുകൊണ്ട് ചാവേര്‍ ആക്രമണം ആസൂത്രണം ചെയ്തത് എന്നാണ് പോലീസ് കരുതുന്നത്. പുല്‍വാമ വനമേഖയില്‍ ഇയാള്‍ ഒളിവിലുണ്ടെന്നാണ് പോലീസ് കരുതുന്നത്. ജയ്ഷെ മുഹമ്മദ് സംഘടനയിലെ ഭീകരവാദിയാണിയാള്‍. ജയ്ഷെ മുഹമ്മദിന്‍റെ തലവില്‍ മസൂദ് അസര്‍ നേരിട്ട് അബ്ദുള്‍ ഗാസിക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കുകയായിരുന്നു എന്നാണ് കണ്ടെത്തിയിരിക്കുന്നത്. 
കാശ്മീരിലെ ആളുകളെ തന്നെ സ്വാധീനിച്ച് ജയ്ഷെ മുഹമ്മദ് അക്രമണം നടത്താന്‍ പദ്ധതിയിടുന്നതായി നേരത്തെ തന്നെ ഇന്‍റലിജന്‍സ് റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ മുന്നറിയിപ്പുകള്‍ കൃത്യമായി വിലയിരുത്തുന്നതില്‍ ഉദ്യോഗസ്ഥര്‍ പരാജയപ്പെട്ടുവെന്ന് പ്രമുഖ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക