ഭീകരവാദത്തെ പ്രതിരോധിക്കുന്ന ഇന്ത്യയ്ക്കൊപ്പമാണ് യു.എസ് നില്‍ക്കുന്നതെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോപെയോ. ഭീകരര്‍ക്ക് സുരക്ഷ ഒരുക്കുന്ന നിലപാട് പാകിസ്ഥാന് അവസാനിപ്പിക്കണമെന്നും മൈക്ക് പോപെയോ ആവശ്യപ്പെട്ടു. നേരത്തെ സ്വയം പ്രതിരോധിക്കാനുള്ല ഇന്ത്യയുടെ അവകാശത്തെ പിന്തുണയ്ച്ചുകൊണ്ട് യു.എസ് സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടണ്‍ രംഗത്ത് വന്നിരുന്നു. സിആര്‍പിഎഫ് ജവാന്മാരുടെ വീരമൃത്യുവില്‍ യു.എസ് ഗവണ്മെന്റിന്റെയും ജനതയുടെയും അനുശോചനവും ജോണ്‍ ബോള്‍ട്ടണ്‍ രേഖപ്പെടുത്തി. ഇന്ത്യയ്ക്ക് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു.
അത്യന്തം നീചമായ ഭീകരാക്രമണത്തെ അതിശക്തമായ ഭാഷയില്‍ അപലപിച്ചുകൊണ്ടാണ് വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി സാറ സാന്‍ഡേഴ്സ് പ്രതികരിച്ചത്. യു.എസ് കോണ്‍ഗ്രസ് അംഗങ്ങളും ഭീകരാക്രമണത്തെ അപലപിച്ച് ഇന്ത്യയ്ക്ക് പിന്തുണ അറിയിച്ചു.