Image

കൊടിസുനിക്ക്‌ ജയിലില്‍ വി ഐപി പരിഗണന: വല്ലപ്പോഴും പരോള്‍ കഴിഞ്ഞെത്തിയാല്‍ പണിയെടുക്കാതെ 4000 രൂപശമ്പളവും

Published on 16 February, 2019
കൊടിസുനിക്ക്‌ ജയിലില്‍ വി ഐപി പരിഗണന: വല്ലപ്പോഴും പരോള്‍ കഴിഞ്ഞെത്തിയാല്‍ പണിയെടുക്കാതെ  4000 രൂപശമ്പളവും

തൃശൂര്‍: പരോളിലിറങ്ങി വിലസി വീണ്ടും അറസ്റ്റിലായ ടിപി ചന്ദ്രശേഖരന്‍ വധക്കേസ്‌ പ്രതി കൊടി സുനിക്ക്‌ വിയ്യൂര്‍ സെന്‍ട്രല്‍ ജയില്‍ വിഐപി പരിഗണന. മാനുഷിക പരിഗണനയെന്ന പേരിലാണ്‌ കൊടി സുനിക്ക്‌ സൗകര്യങ്ങള്‍ ഒരുക്കിയിരിക്കുന്നത്‌.

5 പേരെ പാര്‍പ്പിക്കാവുന്ന സെല്ലില്‍ കൊടി സുനി ഒറ്റയ്‌ക്കാണ്‌ താമസം. മാത്രമല്ല ക്വട്ടേഷന്‍ ആസൂത്രണം ചെയ്യാന്‍ ഫോണ്‍ സൗകര്യവും. ഇതിനെല്ലാം പുറമെ പച്ചക്കറി തോട്ടത്തില്‍ പണി ചെയ്യുന്നതിന്‌ ശമ്പളവും. ഒരു ദിവസം പോലും പണിയെടുക്കാതെയാണ്‌ പ്രതിമാസം 4000 രൂപ കൈപ്പറ്റുന്നത്‌.

വിയ്യൂര്‍ ജയിലിലെ കിരീടം വയ്‌ക്കാത്ത രാജകുമാരനായ കൊടി സുനി സര്‍ക്കാര്‍ രേഖകളില്‍ മാത്രമാണ്‌ പച്ചക്കറി തോട്ടത്തിലെ ജോലിക്കാരന്‍.
`മാനുഷിക പരിഗണന നല്‍കി കൊടി സുനിക്ക്‌ ഇനിയും പരോള്‍ അനുവദിക്കണം'; മുഖ്യമന്ത്രിയോട്‌ ഷാഫി പറമ്പില്‍ എംഎല്‍എ ഉയര്‍ത്തിയ ആവശ്യം സോഷ്യല്‍ മീഡിയയില്‍ ഏറെ വിവാദമായിരുന്നു.

പരോളിലിറങ്ങിയ കൊടി സുനി കൂത്തുപറമ്പ്‌ സ്വദേശിയായ യുവാവിനെ സ്വര്‍ണ്ണക്കടത്തിനുപയോഗിച്ചതുമായി ബന്ധപ്പെട്ട കേസില്‍ അന്വേഷണം നേരിടുകയാണ്‌. സംഭവത്തോടനുബന്ധമായി യുവാവിനെ തട്ടിക്കൊണ്ടു പോയതടക്കമുള്ളവ ആസൂത്രണം ചെയ്‌തത്‌ ജയിലിനുള്ളില്‍ വെച്ചു തന്നെയായിരുന്നു.

ജയിലിനുള്ളില്‍ നിന്നുകൊണ്ട്‌ ആസൂത്രണം ചെയ്യുന്ന ക്വട്ടേഷനുകള്‍ക്ക്‌ ഫോണ്‍ വിളികള്‍ നടത്താന്‍ സുനിക്ക്‌ സൗകര്യങ്ങള്‍ ഒരുക്കുന്നത്‌ ഉദ്യോഗസ്ഥര്‍ തന്നെയാണ്‌. ഫോണ്‍ ചാര്‍ജിങ്ങടക്കമുള്ള സംവിധാനങ്ങള്‍ കൃത്യമായ ഇടവേളകളില്‍ ജയില്‍ ഉദ്യോഗസ്ഥര്‍ തന്നെ തയ്യാറാക്കി നല്‍കുന്നു.

കൊടി സുനിക്ക്‌ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഒരുക്കിയിരുന്നത്‌ വലിയ സൗകര്യങ്ങളാണ്‌. സര്‍ക്കാരിന്റെ പ്രത്യേക നിര്‍ദ്ദേശ പ്രകാരമാണ്‌ എല്ലാം.ജയിലിലെ ഓരോ ചലനവും കൊടി സുനി അറിഞ്ഞാണ്‌ നടക്കുന്നത്‌.

അതുകൊണ്ട്‌ തന്നെ പരോളിനേക്കാള്‍ വലിയ സുഖവാസമാണ്‌ വിയ്യൂരില്‍ കൊടി സുനിക്ക്‌.

ജയിലില്‍ ഇറച്ചിയും മീനും വയ്‌ക്കുന്ന ദിവസങ്ങളില്‍ രുചികരമായി തയാറാക്കിയ പ്രത്യേക ഭക്ഷണം സുനിക്കു സെല്ലിലെത്തും.



 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക