Image

മരണശേഷവും നന്മ ചൊരിയുന്ന ജീവിതം (സിബി ഡേവിഡ്)

സിബി ഡേവിഡ് Published on 16 February, 2019
മരണശേഷവും നന്മ ചൊരിയുന്ന ജീവിതം (സിബി ഡേവിഡ്)
ജീവിതദൗത്യം പൂര്‍ത്തിയാക്കി വളരെ വികാര നിര്‍ഭരമായ ഒരു വിട വാങ്ങല്‍ ആഘോഷപൂര്‍വം ഏറ്റുവാങ്ങി ജോയ് ചെമ്മാച്ചേല്‍ യാത്രയായി. ജീവിച്ചിരുന്നപ്പോള്‍ മനുഷ്യത്വത്തിന്റെ പ്രതീകമായി, മരണശേഷവും ആയിരക്കണക്കിനാളുകളില്‍ നന്മയുടെ നാമ്പുകള്‍ വിടരാന്‍ വഴിയൊരുക്കി ആ അപൂര്‍വ വ്യക്തിത്വത്തിന് വിട ചൊല്ലാന്‍ അവസരം കിട്ടിയത് പുണ്യമായി കരുതുന്നു. 

ജോയിയുമായി വളരെ അടുപ്പമില്ലായിരുന്നുവെങ്കിലും അടുത്ത് ഇടപഴകിയപ്പോഴൊക്കെ ചിരകാല സൗഹൃദം അനുഭവഭേദ്യമാകുന്ന ഊഷ്മളത അനുഭവിക്കാന്‍ കഴിയുമായിരുന്നു. ചിരിക്കുന്ന മുഖത്തോടെയല്ലാതെ ജോയിയെ കണ്ടിട്ടില്ല. ആരെയും ഏതു സമയത്തും സഹായിക്കാന്‍ ആവശ്യമറിഞ്ഞു ഓടിയെത്തുന്ന, നഷ്ടം സംഭവിച്ചാലും ആരോടും പരിഭവം പറയാത്ത, ആരെയും കുറിച്ച് പരാതി പറയാത്ത,  ഉള്ളു തുറന്നു ചിരിച്ചു  എല്ലാവരുടെയും ഹൃദയം കവര്‍ന്ന ജോയ്. അങ്ങനെ അനുശോചനം പറഞ്ഞവര്‍ക്കെല്ലാം പറയാന്‍ നൂറു കണക്കിന് കഥകള്‍. 

അഭിനയം ലഹരിയായിരുന്ന  ജോയ് ഒരിക്കല്‍  ജെ ഫ് കെ എയര്‍ പോര്‍ട്ടില്‍ നിന്നും ഞാന്‍ പിക്ക് അപ്പ് ചെയ്തു വരുമ്പോള്‍ പറഞ്ഞു, സിബിച്ചാ, നമുക്ക് രണ്ടാള്‍ക്കും ഒരുമിച്ചഭിനയിക്കണം. നല്ല ഒരു കഥ ഉണ്ടാകണം. തമ്പിച്ചായനെയും കൂട്ടണം. ആഗ്രഹിച്ചതുപോലെ നടന്നില്ലെങ്കിലും, രാജു ജോസഫ് (ഡോളര്‍ രാജു) നിര്‍മ്മിച്ച 'ഉള്‍ക്കടലില്‍ ചെറിയ ഒരു സീനില്‍ ഞങ്ങള്‍ക്ക് രണ്ടാള്‍ക്കും ഒരുമിച്ചഭിനയിക്കാനായി. 
രോഗവിമുക്തനായി വരികയായിരുന്ന ജോയിയെ ഞാന്‍ ഫോണില്‍ വിളിച്ചപ്പോള്‍, രോഗത്തിന്റെ ഒരു ലക്ഷണവും പ്രകടിപ്പിക്കാതെ ആവേശത്തോടെ കുറെ സംസാരിച്ചു. 

ജോയിയുടെ ജീവിതം ഒരു കലാശാലയായി അവശേഷിക്കും. മനുഷ്യനെക്കുറിച്ചു, മനുഷ്യത്വത്തെക്കുറിച്ചു, മാനവികതയെക്കുറിച്ചു, ജീവിതത്തെ ക്കുറിച്ചു പഠിക്കാന്‍ കോളേജില്‍ പോകണ്ട. ജോയിയുടെ ജീവിതം അടുത്തറിഞ്ഞാല്‍ മതി. 

മരണശേഷവും നന്മയായി തിളങ്ങുന്ന ജോയിയുടെ ജീവിതം. കേരളത്തിലെ നിര്‍ധനരായ 100 പെണ്‍കുട്ടികള്‍ക്ക് വിവാഹത്തിന് സഹായിക്കുക എന്ന ജോയിയുടെ മോഹം അദ്ദേഹത്തിന്റെ മകന്‍ ജിയോ ചെമ്മാച്ചേല്‍ ഇപ്പോള്‍ ഏറ്റെടുത്തിരിക്കയാണ്. ഫേസ് ബുക്കില്‍  ഫണ്ട് റെയിസിംഗ് ആരംഭിച്ചു ഒരു ദിവസം പൂര്‍ത്തിയാകുമ്പോള്‍ 
'ജോയ് ചെമ്മാച്ചേല്‍ വെഡിങ് പ്രൊജക്റ്റ്' എന്ന പ്രതീക്ഷിക്കുന്ന മൊത്തം തുകയായ അറുപതിനായിരം ഡോളറിന്റെ പകുതിയോടടുത്ത് റെയിസ് ചെയ്തു കഴിഞ്ഞു. 

എല്ലാറ്റിലും ഉപരിയായി ജോയിയുടെ ജീവിതത്തിലെ നന്മകളുടെ കഥകള്‍ കേട്ട പതിനായിരക്കണക്കിന് ആളുകളില്‍ മന പരിവര്‍ത്തനത്തിന് വഴി തെളിക്കും. സ്വാര്‍ത്ഥതയുടെ മാത്രം കഥകള്‍ നമുക്കറിയാവുന്ന ഈ ലോകത്ത് മരണശേഷവും നന്മ  ചൊരിയുന്ന, അനേകായിരം മനസുകളില്‍ നന്മയുടെ പ്രകാശം പരത്തുന്ന ദീപമായി ജോയ് എന്ന പേര് അന്വര്‍ഥമാക്കി മറഞ്ഞു പോയ ആ വലിയ കലാകാരന്, വലിയ മനുഷ്യന് ഈ എളിയവന്റെ പ്രണാമം.

സിബി ഡേവിഡ്

മരണശേഷവും നന്മ ചൊരിയുന്ന ജീവിതം (സിബി ഡേവിഡ്)
മരണശേഷവും നന്മ ചൊരിയുന്ന ജീവിതം (സിബി ഡേവിഡ്)
മരണശേഷവും നന്മ ചൊരിയുന്ന ജീവിതം (സിബി ഡേവിഡ്)
മരണശേഷവും നന്മ ചൊരിയുന്ന ജീവിതം (സിബി ഡേവിഡ്)
മരണശേഷവും നന്മ ചൊരിയുന്ന ജീവിതം (സിബി ഡേവിഡ്)
മരണശേഷവും നന്മ ചൊരിയുന്ന ജീവിതം (സിബി ഡേവിഡ്)
മരണശേഷവും നന്മ ചൊരിയുന്ന ജീവിതം (സിബി ഡേവിഡ്)
മരണശേഷവും നന്മ ചൊരിയുന്ന ജീവിതം (സിബി ഡേവിഡ്)
മരണശേഷവും നന്മ ചൊരിയുന്ന ജീവിതം (സിബി ഡേവിഡ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക