Image

പുല്‍വാമ ഭീകരാക്രമണം; ഏഴുപേര്‍ കസ്റ്റഡിയില്‍

Published on 16 February, 2019
പുല്‍വാമ ഭീകരാക്രമണം; ഏഴുപേര്‍ കസ്റ്റഡിയില്‍

ശ്രീനഗര്‍: പുല്‍വാമ ഭീകരാക്രമണവുമായി ബന്ധപ്പെട്ട്‌ ഏഴുപേര്‍ പോലിസ്‌ കസ്റ്റഡിയിലായി. ചാവേറാക്രമണവുമായി ബന്ധമുണ്ടെന്ന്‌ സംശയിക്കുന്ന ഏഴുപേരെ പുല്‍വാമ, അവന്തിപ്പോറ എന്നിവിടങ്ങളില്‍നിന്നാണ്‌ പോലീസ്‌ പിടികൂടിയത്‌.

അതേസമയം, പുല്‍വാമ ഭീകരാക്രമണത്തിന്‌ പിന്നിലെ മുഖ്യ ആസൂത്രകനെന്ന്‌ കരുതുന്ന അബ്ദുള്‍ റാഷിദ്‌ ഗാസി പുല്‍വാമയിലെ വനമേഖലയിലുണ്ടെന്ന്‌ റിപ്പോര്‍ട്ട്‌. അബ്ദുള്‍ റാഷിദ്‌ ഗാസിയെ പിന്തുടരുന്ന അന്വേഷണസംഘത്തിനാണ്‌ ഇയാള്‍ ഒളിച്ചു താമസിക്കുന്ന സ്ഥലത്തെക്കുറിച്ച്‌ വിവരം ലഭിച്ചു.
ഇതോടെ ജയ്‌ഷെ മുഹമ്മദ്‌ ഭീകരവാദിയായ ഇയാളെ ജീവനോടെ പിടികൂടാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തു.

അബ്ദുള്‍ റാഷിദ്‌ ഗാസിയ്‌ക്ക്‌ ജയ്‌ഷെ മുഹമ്മദ്‌ തലവന്‍ മസൂദ്‌ അസര്‍ നേരിട്ട്‌ നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നുവെന്നാണ്‌ അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍.

കശ്‌മീരിലെ വിവിധപ്രദേശങ്ങളില്‍നിന്ന്‌ ആളുകളെ സ്വാധീനിച്ച ജയ്‌ഷെ മുഹമ്മദ്‌ ഭീകരാക്രമണം നടത്താന്‍ നേരത്തെ പദ്ധതിയിട്ടിരുന്നു. ഇതുസംബന്ധിച്ച്‌ ഒരു മാസം മുന്‍പ്‌ ഇന്റലിജിന്‍സിന്‌ വിവരം ലഭിക്കുകയും ചെയ്‌തു.

ഭീകരാക്രമണത്തിന്‌ പദ്ധതിയിട്ടിരുന്ന ഭീകരവാദികള്‍ സൈന്യത്തിന്‌ നേരെയാകും ആക്രമണം നടത്തുകയെന്നും വിവരമുണ്ടായിരുന്നു. എന്നാല്‍ ഈ മുന്നറിയിപ്പുകള്‍ കൃത്യമായി വിലയിരുത്തുന്നതില്‍ ഉദ്യോഗസ്ഥരും ഇന്റലിജന്‍സും പരാജയപ്പെട്ടുവെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക