Image

ലീവ്‌ ക്യാന്‍സല്‍ ചെയ്‌ത്‌ മടങ്ങി വരാന്‍ സൈനികര്‍ക്ക്‌ നിര്‍ദ്ദേശം

Published on 16 February, 2019
  ലീവ്‌ ക്യാന്‍സല്‍ ചെയ്‌ത്‌ മടങ്ങി വരാന്‍ സൈനികര്‍ക്ക്‌ നിര്‍ദ്ദേശം

ജമ്മു കശ്‌മീരിലെ പുല്‍വാമയില്‍ സിആര്‍പിഎഫ്‌ വാഹനവ്യൂഹത്തിന്‌ നേരെ തീവ്രവാദികള്‍ നടത്തിയ ഭീകരാക്രമണത്തിന്റെ വാര്‍ത്ത ഞെട്ടലോടെയാണ്‌ രാജ്യം കേട്ടത്‌.
നിരവധി ജവാന്മാര്‍ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ചു. പരിക്കേറ്റ പലരുടെയും അവസ്ഥ ഗരുരുതരമായി തുടരുകയാണ്‌.
വിദേശ രാജ്യങ്ങളടക്കം നിരവധിപേര്‍ അക്രമത്തെ അപലപിച്ചുകൊണ്ട്‌ രംഗത്തെത്തി. ഇതിനിടെ സൈനികരുടെ ലീവ്‌ ക്യാന്‍സല്‍ ചെയ്‌ത്‌ മടങ്ങി വരാന്‍ നിര്‍ദ്ദേശം എത്തിയതായി സൂചന. പലരും പത്തുമടങ്ങായി തിരിച്ചു കൊടുക്കുമെന്ന ആവേശത്തില്‍ തന്നെയാണ്‌ പോകുന്നത്‌.

രഞ്‌ജിത്‌ രാജ്‌ എന്ന സൈനികന്റെ ഫേസ്‌ ബുക്ക്‌ പോസ്റ്റ്‌ ഇതിനകം തന്നെ വൈറല്‍ ആയിക്കഴിഞ്ഞു. സൈനികര്‍ അല്ലാത്ത ഭാരതീയര്‍ക്ക്‌ ഇതു നാളെയോ മറ്റേനാലോ നടക്കാന്‍ പോകുന്ന രാഷ്‌ടീയ കൊലാഹലത്തില്‍ ഇതു മറക്കാന്‍ കഴിഞ്ഞേക്കും.
എന്നാല്‍ ഇത്‌ ഇന്ത്യന്‍ ആര്‍മ്മിയാണ്‌ തന്നതിന്റെ പത്തുമടങ്ങായി തിരിച്ചു കൊടുക്കുമെന്നും രഞ്‌ജിത്‌ പറയുന്നു.
ഒരുവട്ടം ഞങ്ങളുടെ ഈ യൂണിഫോം ധരിച്ചു കാശ്‌മീര്‍ ഹൈവേയിലൂടെ യാത്രചെയ്യാന്‍ ഇവിടുത്തെ രാഷ്ട്രീയകാരെ ഞാന്‍ സ്വാഗതം ചെയ്യുന്നുവെന്നും രഞ്‌ജിത്ത്‌ പറയുന്നു.

പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം:

ലീവ്‌ തീരും മുന്‍പേ വിളി എത്തി.... ഭയമോ സങ്കടമോ അല്ല തോന്നുന്നത്‌.... അഭിമാനം ആണ്‌. ഇത്‌ നാടിനുവേണ്ടി കാശ്‌മീരില്‍ ചിന്നി ചിതറിയ എന്റെ സഹോദരങ്ങള്‍ക്കായി പോകുന്നതാണ്‌....
ഒരു നാടിന്റെ മുഴുവന്‍ പ്രാര്‍ത്ഥനയും കൂടെ ഉള്ളപ്പോള്‍ തിരിച്ചടിക്കുക തന്നെ ചെയ്‌തിരിക്കും...

സൈനികര്‍ അല്ലാത്ത ഭാരതീയര്‍ക്ക്‌ ഇതു നാളെയോ മറ്റേനാലോ നടക്കാന്‍ പോകുന്ന രാഷ്‌ടീയ കൊലാഹലത്തില്‍ ഇതു മറക്കാന്‍ കഴിഞ്ഞേക്കും..

മീഡിയ രാഷ്ട്രീയ ബുദ്ധിജീവികളേ ചാനലുകളില്‍ കയറ്റിയിരുത്തി ഘോരഘോരം രാജ്യസ്‌നേഹം ഉദ്‌ഹോഷികും..

ഒരുവട്ടം ഞങ്ങളുടെ ഈ യൂണിഫോം ധരിച്ചു കാശ്‌മീര്‍ ഹൈവേയിലൂടെ യാത്രചെയ്യാന്‍ ഇവിടുത്തെ രാഷ്ട്രീയകാരെ ഞാന്‍ സ്വാഗതം ചെയ്യുന്നു...

അപ്പോള്‍ നിങ്ങള്‍ക്കു മനസിലാകും ..
the beauty of JOURNEY through heaven valley of India..
ചര്‍ച്ചകള്‍ക്കോ ഒത്തുതീര്‍പ്പിനോ ഞങ്ങള്‍ രാഷ്ട്രിയക്കാരല്ല... ഇന്ത്യന്‍ ആര്‍മി ആണ്‌...
കിട്ടിയത്‌ പത്തു മടങ്ങായി തിരിച്ചു കൊടുത്തിരിക്കും

ധീര സഹ പ്രവര്‍ത്തകര്‍ക്ക്‌ ആദരാഞ്‌ജലികള്‍......
Join WhatsApp News
josecheripuram 2019-02-16 08:58:31
This is the moral of a real soldier,If a soldier think why should I die for someone else?I wish the Politicians had 1/100th of the love to their country what the soldiers have.
Anthappan 2019-02-16 09:22:12
Call Mohanlal also . If he is a patriot then he should leave his anting behind and join the rest of the soldiers. Otherwise m, he should relenquish his title 
josecheripuram 2019-02-16 17:38:54
If a war breaks out&the country needs Lt.Col Mohanlal he will be called to the army.There is no excuse or escape.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക