Image

വീര മൃത്യു വരിച്ച വസന്തകുമാറിന്‍റെ കുടുംബത്തെ സര്‍ക്കാര്‍ സംരക്ഷിക്കും: മന്ത്രി ജയരാജന്‍

Published on 16 February, 2019
 വീര മൃത്യു വരിച്ച വസന്തകുമാറിന്‍റെ കുടുംബത്തെ സര്‍ക്കാര്‍ സംരക്ഷിക്കും: മന്ത്രി ജയരാജന്‍
തിരുവനന്തപുരം: പുല്‍വാമയില്‍ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച വയനാട്‌ ലക്കിടി സ്വദേശി ഹവില്‍ദാര്‍ വി വി വസന്തകുമാറിന്‍റെ കുടുംബത്തെ സര്‍ക്കാര്‍ സംരക്ഷിക്കുമെന്ന്‌ മന്ത്രി ഇ പി ജയരാജന്‍.

ഈ മാസം 19 ന്‌ ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ കുടുംബത്തിന്‌ നല്‍കുന്ന സഹായം സംബന്ധിച്ച്‌ തീരുമാനമുണ്ടാകുമെന്നും മന്ത്രി അറിയിച്ചു.

മുഖ്യമന്ത്രി പിണറായി വിജയന്‍ ഇപ്പോള്‍ ദുബൈയിലാണ്‌. അദ്ദേഹം തിരിച്ചെത്തിയാല്‍ ഉടന്‍ വസന്തകുമാറിന്‍റെ കുടുംബത്തെിനാവശ്യമായ സഹായം നല്‍കുന്ന കാര്യങ്ങള്‍ തീരുമാനിക്കുമെന്നും ഇ പി ജയരാജന്‍ പറഞ്ഞു.

ബറ്റാലിയന്‍ മാറുന്നതുമായി ബന്ധപ്പെട്ട്‌ ലഭിച്ച അഞ്ച്‌ ദിവസത്തെ ലീവിന്‌ വീട്ടിലെത്തിയിരുന്ന വസന്തകുമാര്‍ കഴിഞ്ഞ ഒമ്‌ബതാം തിയതിയാണ്‌ തിരിച്ച്‌ ജമ്മുകാശ്‌മീരിലേക്ക്‌ പോയതെന്നും വസന്തകുമാറിന്‍റെ സഹോദരന്‍ സജീവന്‍
പറഞ്ഞു.

പതിനെട്ട്‌ വര്‍ഷത്തെ സൈനിക സേവനം പൂര്‍ത്തയാക്കിയ വസന്തകുമാര്‍ രണ്ട്‌ വര്‍ഷത്തിന്‌ ശേഷം തിരിച്ചുവരാന്‍ ഒരുങ്ങവേയാണ്‌ ആക്രമണത്തില്‍ വീര്യമൃത്യു വരിക്കുന്നത്‌.

ജമ്മു കശ്‌മീരിലെ പുല്‍വാമയില്‍ സിആര്‍പിഎഫ്‌ വാഹന വ്യൂഹത്തിന്‌ നേരെയുണ്ടായ തീവ്രവാദി ആക്രമണത്തില്‍ ഹവില്‍ദാര്‍ വസന്തകുമാറടക്കം 44 ജവാന്മാരാണ്‌ വീരമൃത്യു വരിച്ചത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക