Image

ലണ്ടനില്‍ അടിസ്ഥാന സൗകര്യ വികസനമേഖലയില്‍ ഇന്ത്യക്കാര്‍ക്ക് അവസരങ്ങളേറെ - റ്റി. ഹരിദാസ്

ലാലു ജോസ് Published on 16 February, 2019
ലണ്ടനില്‍ അടിസ്ഥാന സൗകര്യ വികസനമേഖലയില്‍  ഇന്ത്യക്കാര്‍ക്ക് അവസരങ്ങളേറെ - റ്റി. ഹരിദാസ്
തിരുവനന്തപുരം, ഫെബ്രുവരി 16 : ലോകത്ത് ഏറ്റവുമധികം ആളുകള്‍ നിക്ഷേപം നടത്തുവാനും ബിസിനസ് തുടങ്ങുവാനും ലക്ഷ്യമിടുന്ന ലണ്ടനില്‍ 
ഇന്ത്യക്കാര്‍ക്ക് നിക്ഷേപസാദ്ധ്യതകള്‍ ഏറിവരികയാണെന്ന് ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനില്‍ ചീഫ് അക്കൗണ്ട്‌സ് ഓഫീസറായ തേക്കുമുറി ഹരിദാസ് 
പറഞ്ഞു. നഷ്ടസാദ്ധ്യത തീരെ കുറവായ സാഹചര്യമാണ് ലണ്ടനിലേത്. 
നിക്ഷേപ സൗഹൃദ അന്തരീക്ഷവുമുണ്ട്. റിയല്‍ എസ്റ്റേറ്റ്, അടിസ്ഥാന സൗകര്യ വികസനരംഗങ്ങളില്‍ ബ്രെക്‌സിറ്റ് തീരുമാനവും സുതാര്യ നടപടികളും ഒട്ടനവധി അവസരങ്ങള്‍ ഒരുക്കുന്നു. ജൂണ്‍-ജൂലൈ മാസങ്ങളില്‍ നടക്കുന്ന ക്രിക്കറ്റ് 
ലോകകപ്പ് മത്സരങ്ങളോടെ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ പുതിയ സാദ്ധ്യതകള്‍ക്ക് വഴിവെക്കുമെന്ന് ഹരിദാസ് പറയുന്നു. ലണ്ടനിലെ നിക്ഷേപസാദ്ധ്യതകളെക്കുറിച്ച് ഇന്ത്യയിലെ പ്രമുഖ റിയല്‍ എസ്റ്റേറ്റ് കമ്പനികള്‍ താനും, ലോകത്തെ ഏറ്റവും മികച്ച മൂന്നാമത്തെ നിര്‍മ്മാണ കമ്പനിയുടെ  ലണ്ടനിലെ ആര്‍ക്കിടെക്ടായ റൗഫും ചേര്‍ന്ന് രൂപീകരിച്ചിട്ടുള്ള ബ്ലൂ ആപ്പിള്‍ കമ്പനിയുമായി ചര്‍ച്ചകള്‍ തുടങ്ങിയതായി അദ്ദേഹം പറഞ്ഞു.

നാല്പത്തഞ്ചു വര്‍ഷങ്ങളായി ലണ്ടനിലുള്ള ഹരിദാസ് ഇന്ത്യന്‍ ഹൈക്കമ്മീഷനിലെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചയാളാണ്. ലണ്ടനില്‍ 
പണികഴിപ്പിക്കുന്ന ഗുരുവായൂരപ്പന്‍ ക്ഷേത്രത്തിന്റെ നിര്‍മ്മാണത്തിന് നേതൃത്വം നല്കുകയാണിപ്പോള്‍. ഹിന്ദുസ്ഥാന്‍ ലാറ്റക്‌സ് മുന്‍ ലോ ഓഫീസറും സ്വതന്ത്ര പത്രപ്രവര്‍ത്തകനുമായ ലാലുജോസഫാണ് (9847835566) ബ്ലൂ ആപ്പിളിന്റെ 
ഇന്ത്യയിലെ ബിസിനസ് കണ്‍സള്‍ട്ടന്റ്.



ലണ്ടനില്‍ അടിസ്ഥാന സൗകര്യ വികസനമേഖലയില്‍  ഇന്ത്യക്കാര്‍ക്ക് അവസരങ്ങളേറെ - റ്റി. ഹരിദാസ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക