Image

അഭയകേന്ദ്രത്തിലെ കുട്ടികള്‍ പീഡിപ്പിക്കപ്പെട്ട സംഭവം; നിതീഷ് കുമാറിനെതിരെ സിബിഐ അന്വേഷണത്തിന് ഉത്തരവ്

Published on 16 February, 2019
അഭയകേന്ദ്രത്തിലെ കുട്ടികള്‍ പീഡിപ്പിക്കപ്പെട്ട സംഭവം; നിതീഷ് കുമാറിനെതിരെ സിബിഐ അന്വേഷണത്തിന് ഉത്തരവ്

പട്‌ന: മുസഫര്‍പൂരില്‍ അഭയകേന്ദ്രത്തിലെ കുട്ടികള്‍ പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ സിബിഐ അന്വേഷണത്തിന് ഉത്തരവ്. മുസഫര്‍പൂരിലെ പോക്‌സോ കോടതിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.

മുഖ്യമന്ത്രിക്ക് പുറമെ മുസഫര്‍പൂര്‍ ജില്ലാ മജിസ്‌ട്രേറ്റ് ധര്‍മ്മേന്ദ്ര സിങ്, സാമൂഹ്യ ക്ഷേമ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി അതുല്‍ പ്രസാദ് എന്നിവര്‍ക്കെതിരെയും അന്വേഷണത്തിന് ഉത്തരവുണ്ട്. കേസിലെ പ്രതികളില്‍ ഒരാള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്.

ബിഹാറിലെ അഭയകേന്ദ്രങ്ങളെക്കുറിച്ച്‌ വിശദാംശങ്ങള്‍ നല്‍കാന്‍ ബിഹാര്‍ സര്‍ക്കാര്‍ തയ്യാറാകാത്തതിനാല്‍ പീഡനക്കേസിന്റെ വിചാരണ മുസഫര്‍പ്പൂരില്‍ നിന്ന് ഡല്‍ഹി സാകേത് കോടതിയിലേക്ക് സുപ്രീംകോടതി മാറ്റിയിരുന്നു. ഈ കേസ് അന്വേഷിച്ചിരുന്ന ഉദ്യോഗസ്ഥനെ സുപ്രീംകോടതി നിര്‍ദേശം മറികടന്ന് സ്ഥലംമാറ്റിയതിന് കഴിഞ്ഞ ദിവസം സിബിഐയുടെ മുന്‍ താത്കാലിക ഡയറക്ടര്‍ നാഗേശ്വര്‍ റാവുവിനെ കോടതി ശിക്ഷിച്ചിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക