Image

ബിഡിജെഎസ് മത്സരിക്കുന്ന മൂന്ന് സീറ്റുകളുടെ കാര്യത്തില്‍ ധാരണയായി; തുഷാറിനുമേല്‍ സമ്മര്‍ദ്ദമേറ്റി ബിജെപി

Published on 16 February, 2019
ബിഡിജെഎസ് മത്സരിക്കുന്ന മൂന്ന് സീറ്റുകളുടെ കാര്യത്തില്‍ ധാരണയായി; തുഷാറിനുമേല്‍ സമ്മര്‍ദ്ദമേറ്റി ബിജെപി

തിരുവനന്തപുരം: പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ബിഡിജെഎസ് മത്സരിക്കുന്ന മൂന്ന് സീറ്റുകളുടെ കാര്യത്തില്‍ തീരുമാനമായി. വയനാട്, ആലത്തൂര്‍, ഇടുക്കി സീറ്റുകളിലാണ് പാര്‍ട്ടി മത്സരിക്കുക. പ്രധാനപ്പെട്ട രണ്ടുസീറ്റുകളില്‍ ഉഭയകക്ഷി ചര്‍ച്ചയില്‍ തീരുമാനത്തില്‍ എത്താനായില്ല. അതേസമയം തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തുഷാര്‍ വെള്ളാപ്പള്ളിയില്‍ സമ്മര്‍ദ്ദം ഏറുകയാണ്.

കൊച്ചിയില്‍ ഇന്നലെ ചേര്‍ന്ന ബിജെപി ബിഡിജെഎസ് ഉഭയകക്ഷി ചര്‍ച്ചയിലാണ് ബിഡിജെഎസിന്റെ സീറ്റുകള്‍ അഞ്ചണ്ണം എന്ന് ഉറപ്പിച്ചത്. ഇതില്‍ മൂന്നെണ്ണത്തില്‍ ഒന്നരമണിക്കൂര്‍ നീണ്ട ചര്‍ച്ചയിലാണ് തീരുമാനത്തില്‍ എത്തിയത്. പിടിവലി ഇല്ലാതെ വയനാട്, ഇടുക്കി മണ്ഡലങ്ങള്‍ക്ക് പുറമെ സംവരണ മണ്ഡലമായ ആലത്തൂരും ബിജെപി വിട്ടുനല്‍കി. ബിഡിജെഎസിന്റെ പ്രധാന ആവശ്യമായ തൃശൂര്‍ വിട്ടുനല്കുന്നതില്‍ ബിജെപി പ്രയാസം അറിയിച്ചു. തൃശൂര്‍, പാലക്കാട്, എറണാകുളം മണ്ഡലങ്ങളില്‍ ഏതെങ്കിലും രണ്ടെണ്ണം ലഭിക്കണം എന്ന ആവശ്യത്തില്‍ ബിഡിജെഎസ് ഉറച്ചുനിന്നതോടെ രണ്ടാംഘട്ട ചര്‍ച്ചയ്ക്ക് പിരിയുകയായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക