Image

ജാഗ്രതയോടെ ഇന്ത്യ മുന്നോട്ട്; അതിര്‍ത്തിയില്‍ നീക്കവുമായി പാകിസ്ഥാന്‍, ദില്ലിയില്‍ ഉന്നതതലയോഗം

Published on 16 February, 2019
ജാഗ്രതയോടെ ഇന്ത്യ മുന്നോട്ട്; അതിര്‍ത്തിയില്‍ നീക്കവുമായി പാകിസ്ഥാന്‍, ദില്ലിയില്‍ ഉന്നതതലയോഗം

ദില്ലി: പുല്‍വാമ ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ ദില്ലിയില്‍ കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ വസതിയില്‍ തിരക്കിട്ട നീക്കങ്ങള്‍. രാജ്‍നാഥ് സിംഗിന്‍റെ അധ്യക്ഷതയില്‍ വിളിച്ചു ചേര്‍ത്ത ഉന്നതതലയോഗത്തില്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവലടക്കമുള്ളവരും ഇന്‍റലിജന്‍സ് മേധാവികളുമാണ് പങ്കെടുക്കുന്നത്. പാക് സര്‍ക്കാര്‍ അതിര്‍ത്തിയില്‍ സൈന്യത്തിന് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

റോ മേധാവി എ കെ ദസ്‍മാന, അഡീഷണല്‍ ഐബി ഡയറക്ടര്‍ അരവിന്ദ് കുമാര്‍, കേന്ദ്ര ആഭ്യന്തരസെക്രട്ടറി രാജീവ് ഗോബ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവല്‍ എന്നിവരാണ് യോഗത്തില്‍ പങ്കെടുക്കുന്നത്.

അതിര്‍ത്തിയില്‍ പാക് സൈന്യത്തിന് സേനാമേധാവികള്‍ ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്.ഈ സാഹചര്യത്തിലാണ് കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ വസതിയില്‍ ഉന്നതതലയോഗം വിളിച്ചു ചേര്‍ത്തിരിക്കുന്നത്.

അതേസമയം, രാജ്യമെമ്ബാടും ജമ്മു കശ്മീരില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്ക് നേരെ ഭീഷണി ഉയരുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നുണ്ട്. ഈ സാഹചര്യത്തില്‍ ജമ്മു കശ്മീരില്‍ നിന്ന് പുറത്ത് വന്ന് പഠിയ്ക്കുന്നവര്‍ക്കും താമസിക്കുന്നവര്‍ക്കും സുരക്ഷ ഉറപ്പാക്കാനുള്ള എല്ലാ നടപടികളും ഉറപ്പാക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഇന്ന് രാവിലെ പാര്‍ലമെന്‍റ് ലൈബ്രറി കെട്ടിടത്തില്‍ നടന്ന സര്‍വകക്ഷിയോഗത്തില്‍ കോണ്‍ഗ്രസുള്‍പ്പടെ എല്ലാ രാഷ്ട്രീയപാര്‍ട്ടികളും കേന്ദ്രസര്‍ക്കാരിന് എല്ലാ പിന്തുണയും ഉറപ്പ് നല്‍കിയിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക