Image

പൊഖ്‌റാനില്‍ ഇന്ത്യന്‍ വ്യോമസനയുടെ അഭ്യാസ പ്രകടനം

Published on 16 February, 2019
 പൊഖ്‌റാനില്‍ ഇന്ത്യന്‍ വ്യോമസനയുടെ അഭ്യാസ പ്രകടനം

പൊഖ്‌റാന്‍: ആയുധപ്രഹരശേഷിയുടെ കരുത്ത്‌ കാട്ടി പൊഖ്‌റാനില്‍ ഇന്ത്യന്‍ വ്യോമസനയുടെ അഭ്യാസ പ്രകടനം. മിഗ്‌ 21, മിഗ്‌- 29, മിഗ്‌-27,സുഖോയ്‌-30 എംകെഐ, മിറാഷ്‌-2000, തേജസ്‌, ഹോക്ക്‌-എം.കെ 132, ജഗ്വാര്‍ എന്നീ യുദ്ധവിമാനങ്ങള്‍, സി-130ജെ സൂപ്പര്‍ ഹെര്‍ക്കുലീസ്‌ എന്ന്‌ ചരക്കു നീക്കത്തിനുപയോഗിക്കുന്ന വിമാനം എന്നിവയാണ്‌ വായൂ ശക്തി എന്ന പേരില്‍ വ്യോമസേന അഭ്യാസം നടത്തുന്നത്‌.

ഇവയ്‌ക്ക്‌ പുറമെ എം.ഐ17 വി5, എം.ഐ-35, എച്ച്‌.എ.എല്‍ രുദ്ര എന്നീ ഹെലികോപ്‌റ്ററുകളും ആകാശ്‌ മിസൈലുകളും പ്രകടനം നടത്തുന്നുണ്ട്‌.

യുദ്ധസാഹചര്യങ്ങളില്‍ എത്രത്തോളം കരുത്തുറ്റ പ്രഹരം ശത്രുവിന്‌ നല്‍കാന്‍ സാധിക്കുമെന്ന പ്രഖ്യാപനമായാണ്‌ വ്യോമാഭ്യാസ പ്രകടനത്തെ കാണുന്നത്‌. അഭ്യാസപ്രകടനത്തിന്റെ തത്സമയ സംപ്രേക്ഷണം വ്യോമസേനയുടെ ഔദ്യോഗിക ഫേസ്‌ബുക്ക്‌ പേജില്‍ പങ്കുവെക്കുന്നുണ്ട്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക