Image

ഫാ. റോബിന് 60 വര്‍ഷം കഠിന തടവും മൂന്നുലക്ഷം രൂപ പിഴയും; ജീവപര്യന്തം ഒഴിവാക്കിയത് ജനിച്ച കുട്ടിയെ മുന്‍നിര്‍ത്തിയെന്ന് കോടതി

Published on 16 February, 2019
ഫാ. റോബിന് 60 വര്‍ഷം കഠിന തടവും മൂന്നുലക്ഷം രൂപ പിഴയും; ജീവപര്യന്തം ഒഴിവാക്കിയത് ജനിച്ച കുട്ടിയെ മുന്‍നിര്‍ത്തിയെന്ന് കോടതി

കണ്ണൂര്‍ ന്മ കൊട്ടിയൂര്‍ പീഡനക്കേസിലെ പ്രതി ഫാദര്‍ റോബിന്‍ വടക്കുംചേരിക്ക് ജീവപര്യന്തം ഒഴിവാക്കിയത് ജനിച്ച കുട്ടിയെ മുന്‍നിര്‍ത്തിയെന്ന് വിധി. കുട്ടിക്ക് ഇന്നുവരെ പിതാവിനെ കാണാന്‍ അവസരം ലഭിച്ചിട്ടില്ല. ഇക്കാര്യം കണക്കിലെടുത്താണ് ജീവപര്യന്തം ശിക്ഷ നല്‍കാത്തതെന്ന് വിധിപ്പകര്‍പ്പില്‍ പറയുന്നു.

കുറഞ്ഞ ശിക്ഷ നല്‍കണമെന്ന് ഫാ.റോബിന്‍ ആവശ്യപ്പെട്ടു. കുട്ടിയെയും അമ്മയെയും സംരക്ഷിക്കാനാണ് ആ ആവശ്യമെന്നും കോടതിയോട് ഫാ.റോബിന്‍ പറഞ്ഞു. ഫാദര്‍ റോബിന്‍ വടക്കുംചേരിക്ക് 60 വര്‍ഷം കഠിന തടവും മൂന്നുലക്ഷം രൂപ പിഴയുമാണ് വിധിച്ചത്. ഗൂഢാലോചന അടക്കം ആരോപിക്കപ്പെട്ട് പ്രതിചേര്‍ത്തിരുന്ന ഒരു വൈദികനും നാല് കന്യാസ്ത്രീകളും അടക്കം ആറുപ്രതികളെ തലശേരി പോക്‌സോ കോടതി വെറുതെ വിട്ടു.

കളളസാക്ഷി പറഞ്ഞതിന് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ക്കെതിരെ കേസെടുക്കാനും കോടതി വിധിച്ചു. വിവിധ വകുപ്പുകളിലായുളള ശിക്ഷ ഫാ.റോബിന്‍ 20 വര്‍ഷം ഒന്നിച്ച് അനുഭവിച്ചാല്‍ മതി. ഐപിസി 376 2 എഫ്, കുട്ടികള്‍ക്‌കെതിരായ ലൈംഗിക അതിക്രമങ്ങള്‍ തടയുന്ന വകുപ്പില്‍ സെക്ഷന്‍ 5, 9 എന്നീ മൂന്ന് വകുപ്പുകള്‍ പ്രകാരം 60 വര്‍ഷം തടവ് ശിക്ഷിച്ചിട്ടുണ്ടെങ്കിലും ഒന്നിച്ച് 20 വര്‍ഷം തടവ് അനുഭവിച്ചാല്‍ മതി.

സിസ്റ്റര്‍മാരായ ലിസ് മരിയ, അനിറ്റ, ഒഫിലിയ, വയനാട് ശിശുക്ഷേമ സമിതി മുന്‍ അധ്യക്ഷന്‍ ഫാ. തോമസ് ജോസഫ് തേരകം, ശിശുക്ഷേമ സമിതി മുന്‍ അംഗം സിസ്റ്റര്‍ ബെറ്റി, കൊട്ടിയൂര്‍ പളളി ജീവനക്കാരിയായിരുന്ന തങ്കമ്മ നെല്ലിയാനി. എന്നിവരെയാണ് വെറുതെ വിട്ടത്. പ്രധാന സാക്ഷികളടക്കം കൂറുമാറിയ കേസില്‍ പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിരുന്നില്ലെന്ന് തെളിയിക്കാനായത് നിര്‍ണായകമായെന്ന് പ്രോസിക്യൂഷന്‍ വ്യക്തമാക്കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക