Image

കത്തോലിക്കാ സഭയിലെ രണ്ട് വൈദികര്‍ തോക്ക് കൈവശം വച്ചിരിക്കുന്നതായി വിവരാവകാശ രേഖ; കേട്ടുകേള്‍വിയില്ലാത്ത കാര്യമാണെന്ന് വൈദികരുടെ പ്രതികരണം

Published on 16 February, 2019
കത്തോലിക്കാ സഭയിലെ രണ്ട് വൈദികര്‍ തോക്ക് കൈവശം വച്ചിരിക്കുന്നതായി വിവരാവകാശ രേഖ; കേട്ടുകേള്‍വിയില്ലാത്ത കാര്യമാണെന്ന് വൈദികരുടെ പ്രതികരണം

കോട്ടയം: കത്തോലിക്കാ സഭയിലെ രണ്ട് വൈദികര്‍ ലൈസന്‍സുള്ള തോക്ക് സ്വന്തമാക്കി കൈവശം വച്ചിരിക്കുന്നതായി വിവരാവകാശ രേഖ. കേരള കത്തോലിക്കാ മെത്രാന്‍ സമിതി (കെ.സി.ബി.സി ) ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ഫാ. വര്‍ഗീസ് വള്ളിക്കാട്ട്, ഫാ. സന്തോഷ് അഴകത്ത് എന്നിവരുടെ പേരിലാണ് തോക്ക് ലൈസന്‍സുള്ളത്. ഇരുവരും മലങ്കര സഭയുടെ ഭാഗമായ തിരുവല്ല മേരിഗിരി ബിഷപ്പ് കൗണ്‍സിലിന്റെ മേല്‍വിലാസത്തിലാണ് ഇരുവരും തോക്ക് ലൈസന്‍സ് നേടിയിരിക്കുന്നതെന്ന് തിരുവല്ല പോലീസ് സ്‌റ്റേഷനിലെ ആംസ് ലൈസന്‍സ് രജിസ്റ്ററില്‍ നല്‍കിയിരിക്കുന്നത്.

2018 സെപ്തംബര്‍ 18ന് തിരുവല്ല പോലീസ് സ്‌റ്റേഷനില്‍ ലഭിച്ച വിവരാവകാശ രേഖപ്രകാരമുള്ള അപേക്ഷയിലാണ് ഇരുവരും തോക്ക് കൈവശം വയ്ക്കുന്ന വിവരം രേഖപ്പെടുത്തിയിരിക്കുന്നത്. 2003 മുതല്‍ തിരുവല്ല പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ തോക്ക് ലൈസന്‍സ് ഉള്ളവര്‍ ആരൊക്കെ, പൊതുതെരഞ്ഞെടുപ്പ് സമയങ്ങളില്‍ ആയുധം സറണ്ടര്‍ ചെയ്തത് ആരൊക്കെ എന്നീ വിവരങ്ങളും തോക്ക് ലൈസന്‍സുള്ളവരുടെ പേരും വിലാസവും ആയുധം സംബന്ധിച്ച വിവരങ്ങളും ചോദിച്ചുകൊണ്ട് പൗലോസ് വി.ജെ എന്നയാള്‍ ആണ് തിരുവല്ല പോലീസിന് അപേക്ഷ നല്‍കിയത്.

സിംഗിള്‍ ബാരല്‍ ബ്രീച്ച് ലോഡിംഗ് ഗണ്‍ (SBBL) ഇനത്തില്‍പെട്ട തോക്കാണ് രണ്ട് വൈദികര്‍ക്കും ഉള്ളത്. 2005ലാണ് ഇരുവരും തോക്ക് ലൈസന്‍സ് എടുത്തിരിക്കുന്നത്. no.02/2005/111/ഠTVLAആണ് ഫാ.വര്‍ഗീസ് വള്ളിക്കാട്ടിന്റെ ലൈസന്‍സ് നമ്പര്‍. no.03/2005/111/TVLA ആണ് ഫാ.സന്തോഷ് അഴകത്തിന്റെ ലൈസന്‍സ് നമ്പര്‍. 

ഫാ.വര്‍ഗീസ് വള്ളിക്കാട്ട് കെ.സി.ബി.സി ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ എന്ന പദവി കൂടാതെ പാസ്റ്ററല്‍ ഓറിയന്റേഷന്‍ കൗണ്‍സില്‍ (പി.ഒ.സി) സെക്രട്ടറി, പി.സി.ഡി.ടി പ്രസിഡന്റ് എന്നീ ഔദ്യോഗിക ചുമതലകളും വഹിക്കുന്നുണ്ട്. സ്വരക്ഷയ്ക്ക് നിയമാനുസൃതമായി ആയുധം കൈവശം വയ്ക്കാന്‍ അവകാശം ഉണ്ടെങ്കിലും ഒരു വൈദികന് എന്തിനാണ് തോക്ക് എന്ന ചോദ്യമാണ് കത്തോലിക്കാ സഭയിലെ മറ്റു വൈദികര്‍ ഉയര്‍ത്തുന്ന ചോദ്യം. കേരളത്തില്‍ മറ്റേതെങ്കിലും വൈദികര്‍ തോക്ക് ഉപയോഗിക്കുന്നതായി അറിവില്ലെന്നും രണ്ട് വൈദികര്‍ തോക്ക് ലൈസന്‍സ് കൈവശം വച്ചിരിക്കുന്നു എന്ന വാര്‍ത്ത ആശ്ചര്യമുളവാക്കിയെന്നും എന്തിന്റെ പേരിലാണെങ്കിലും ഒരു വൈദികന്‍ തോക്ക് കൈവശം വയ്ക്കുന്നത് വൈദികവൃത്തിക്ക് ചേര്‍ന്ന പ്രവര്‍ത്തിയല്ലെന്നും മുതിര്‍ന്ന വൈദികര്‍ പ്രതികരിക്കുന്നു

Join WhatsApp News
John 2019-02-16 14:36:59
ഇതിൽ എന്താണ് അപാകത. നിയമപരമായി ഒരു ഇന്ത്യൻ പൗരന്റെ അവകാശം. പിന്നെ കന്യാസ്ത്രീ കാറ് വാങ്ങുമ്പോളും ഇതേ അഭിപ്രായം ആയിരിക്കണം എന്ന് മാത്രം. അന്നേരം അനുസ്സരനാ വൃതം  പട്ടിണി വൃതം എന്നൊക്കെ പറഞ്ഞു മുടക്കു കൽപ്പന തുടങ്ങിയ ഉടായിപ്പു ലേഖനം ഇറക്കാതിരുന്നാൽ മതി 
josecheripuram 2019-02-16 18:52:30
"VEDDY VEKKANARIKKUM"
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക