Image

പന്ത്രണ്ട് സംസ്ഥാനങ്ങളിലായി പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെ രാജ്യം ഒന്നായി നിന്ന് ധീര ജവാന്‍മാര്‍ക്ക് വിട നല്‍കി

കല Published on 17 February, 2019
പന്ത്രണ്ട് സംസ്ഥാനങ്ങളിലായി പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെ രാജ്യം ഒന്നായി നിന്ന് ധീര ജവാന്‍മാര്‍ക്ക് വിട നല്‍കി

രാജ്യം ഒന്നായി നിന്നുകൊണ്ട് ഭാരത് മാതാ കി ജയ് എന്ന ഉറക്കെ വിളിച്ചുകൊണ്ട് പുല്‍വാമയില്‍ വീരമൃത്യു വരിച്ച ധീര ജവാന്‍മാര്‍ക്ക് വിട നല്‍കി. ജവാന്‍മാര്‍ക്ക് വിട നല്‍കാന്‍ ഓരോ ജവാന്‍റെ അന്തിമ സംസ്കാരം നടന്ന ഇടങ്ങളിലേക്ക് ആയിരങ്ങളാണ് ഒഴുകിയെത്തിയത്. രാഷ്ട്രീയ മത ജാതി ഭേദമന്യേ രാജ്യത്തിന്‍റെ പൊതുവികാരം പ്രതിഫലിപ്പിച്ച സാഹചര്യങ്ങളായിരുന്നു ഇത്. 
വയനാട്ടിലെ ലക്കിടിയിലെ വസന്തകുമാറിന് വിട നല്‍കാന്‍ നാട് മുഴുവനായി ഒഴികിയെത്തി. വിടപറഞ്ഞു പോകുമ്പോഴും വസന്തകുമാറിന്‍റെ എഫ്ബി പേജിലെ പട്ടാക്കാരന്‍റെ ചിത്രം നല്‍കിയുള്ള പോസ്റ്റ് ആയിരങ്ങള്‍ക്ക് ആവേശമായി മാറി. നിങ്ങള്‍ സുഖമായി ഉറങ്ങു. ഞാനിവിടെ ഉണര്‍ന്നിരിക്കാം എന്ന വാചകമായിരുന്നു വസന്തകുമാറിന്‍റെ പോസ്റ്റ്. 
കാണ്‍പൂര്‍ സ്വദേശിയായ സിആര്‍പിഎഫ് ജവാന്‍ പ്രദീപ്കുമാര്‍ സ്ഫോടനം നടക്കുമ്പോള്‍ ഭാര്യനീരജയോട് സംസാരിക്കുകയായിരുന്നു.. അത് പാതിയില്‍ നിലച്ചു. പിന്നാലെ സ്ഫോടനത്തിന്‍റെ വാര്‍ത്തയെത്തി. ലീവ് കഴിഞ്ഞ് ദിവസങ്ങള്‍ക്ക് മുമ്പാണ് പ്രദീപ് കുമാര്‍ മടങ്ങിയത്. 
ബീഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള രത്തന്‍ ഠാക്കൂര്‍ എന്ന ജവാന്‍റെ അന്തിമ ചടങ്ങുകള്‍ നടക്കുമ്പോള്‍ അച്ഛന്‍ നിരഞ്ജന്‍ ഠാക്കൂറിന്‍റെ വാക്കുകള്‍ രാജ്യം കേട്ടത് അഭിമാനത്തോടെയാണ്. തന്‍റെ രണ്ടാമത്തെ മകനെയും സൈന്യത്തിലേക്ക് അയക്കുകയാണ് എന്നാണ് നിരഞ്ജന്‍ ഠാക്കൂര്‍ പറഞ്ഞത്. 
ആഗ്രയിലെ കര്‍ഹായി ഗ്രാമത്തില്‍ കൗശല്‍ കുമാര്‍ റാവത്തിന് അവസാന യാത്ര നല്‍കുമ്പോള്‍ മകള്‍ അപൂര്‍വ ചുറ്റും നിന്നവരോട് ആവശ്യപ്പെട്ടത് 'അച്ഛന്‍റെ രക്തസാക്ഷിത്വം വെറുതെയാകരുത് 'എന്നാണ്. 
സമ്പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോട് കൂടിയാണ് രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ സൈനീകര്‍ക്ക് അന്തിമചടങ്ങുകള്‍ നല്‍കിയത്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക