Image

സാമ്പത്തികമില്ലാത്ത ഘടകകക്ഷികള്‍ക്ക് കേരളത്തില്‍ ബിജെപി മുന്നണിയുടെ സീറ്റില്ല

കല Published on 17 February, 2019
സാമ്പത്തികമില്ലാത്ത ഘടകകക്ഷികള്‍ക്ക് കേരളത്തില്‍ ബിജെപി മുന്നണിയുടെ സീറ്റില്ല

കേരളത്തില്‍ പേരിന് ഒരു എന്‍ഡിഎ മുന്നണിയുണ്ട്. ബിജെപിയും ബിഡിജെഎസുമാണ് പ്രധാന കക്ഷികള്‍. പേരിന് മാത്രം വേറെയുമുണ്ട് ചില കക്ഷികള്‍. പി.സി തോമസിന്‍റെ കേരളാ കോണ്‍ഗ്രസ്, നാഷണനലിസ്റ്റ് കേരളാ കോണ്‍ഗ്രസ്, എല്‍.ജെ.പി, പി.എസ്.പി എന്നിങ്ങനെ ചില ആളില്ലാ പാര്‍ട്ടികളുമുണ്ട് എന്‍.ഡി.എയില്‍. ഇലക്ഷന്‍ വരുമ്പോള്‍ കാര്യമൊന്നുമില്ലെങ്കിലും എല്ലാവര്‍ക്കും സീറ്റും വേണം. സീറ്റ് കിട്ടി മത്സരിക്കണമെങ്കില്‍ പണം വേണം. അതിന് ആര് പണം നല്‍കുമെന്നതാണ് എന്‍ഡിഎയിലെ ഇപ്പോഴത്തെ ചര്‍ച്ച
ബിഡിജെഎസിന് ബിജെപി പണം നല്‍കേണ്ട കാര്യമില്ല. അവര്‍ക്ക് സ്വന്തം നിലയ്ക്ക് പണമുള്ള സെറ്റപ്പാണ്. എന്നാല്‍ ബാക്കിയുള്ളവരുടെ കാര്യമോ. ഇവര്‍ക്കൊക്കെ സീറ്റ് നല്‍കാന്‍ അവസാനം തങ്ങളുടെ തലയിലാകുമോ എന്നതാണ് ബിജെപിയുടെ പേടി.
പത്ത് കോടി തന്നാല്‍ സീറ്റ് തരാമെന്നാണ് ഇപ്പോള്‍ ഘടകകക്ഷികളോട് ബിജെപി പറയുന്നത്. പത്ത് കോടിയെന്നത് ഇലക്ഷന്‍ ഫണ്ടാണ്. ഇതില്ലെങ്കില്‍ പിന്നെ എന്തോന്ന് മത്സരം എന്ന മട്ടില്‍ ഘടകകക്ഷികളെ ഒഴിവാക്കുകയാണ് ഇപ്പോള്‍ ബിജെപി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക