Image

ആസൂത്രിത കലാപത്തിന് ശ്രമം; മുസ്ലിങ്ങളും കശ്മീരികളും അക്രമിക്കപ്പെട്ടേക്കാമെന്ന് ന്യൂനപക്ഷ കമ്മീഷന്‍

Published on 17 February, 2019
ആസൂത്രിത കലാപത്തിന് ശ്രമം; മുസ്ലിങ്ങളും കശ്മീരികളും അക്രമിക്കപ്പെട്ടേക്കാമെന്ന് ന്യൂനപക്ഷ കമ്മീഷന്‍

ദില്ലി: പുല്‍വാമയിലെ ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ രാജ്യത്ത് വിദ്വേഷം ആളിക്കത്തിക്കാന്‍ വലതുപക്ഷ സംഘടനകള്‍ ആസൂത്രിത നീക്കം നടത്തുന്നതായി ന്യൂനപക്ഷ കമ്മീഷന്‍. ഇക്കാര്യം ദില്ലി കമ്മീഷന്‍ ഫോര്‍ മൈനോററ്റീസ് ദില്ലി പോലീസിന്‍റെ ശ്രദ്ധയില്‍പ്പെടുത്തി.

പുല്‍വാമയില്‍ സിആര്‍പിഎഫ് ജവാന്മാര്‍ക്കെതിരെ ഭീകരാക്രമണം നടന്നതിന് പിന്നാലെ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ കാശ്മീരി യുവാക്കള്‍ക്കെതിരെ ആക്രമണം നടക്കുകയാണ്. ഒന്നുമറിയാത്ത സാധാരണക്കാരായ മുംസ്ലിങ്ങല്‍വരെ ആക്രമിക്കപ്പെടുന്നു എന്നാണ് ദില്ലി പോലീസില്‍ അയച്ച കത്തില്‍ ന്യൂനപക്ഷ കമ്മീഷന്‍ പാനല്‍ ചെയര്‍പേഴ്സണ്‍ സഫാറുല്‍ ഇസ്ലാം ഖാന്‍ വ്യക്തമാക്കുന്നത്.

പ്രതിഷേധങ്ങളെ കലാപത്തിലേക്ക് വഴിതിരിച്ചുവിടാനുള്ള ആസുത്രിതമായ ശ്രമമാണ് ഉണ്ടാകുന്നത്. ദില്ലിയില്‍ വരെ കലാപം നടത്താനുള്ള ശ്രമങ്ങള്‍ നടന്നിട്ടുണ്ട്. പോലീസ് അതീവ ജാഗ്രത പാലിച്ചില്ലെങ്കില്‍ ജമ്മുകശ്മീരിലുണ്ടായത് പോലുള്ള കലാപങ്ങള്‍ ദില്ലിയിലുണ്ടാകുമെന്നും ഖാന്‍ വ്യക്തമാക്കി. ഡെറാഡൂണില്‍ ജമ്മു കശ്മീര്‍ സ്വദേശികളായ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ കഴിഞ്ഞ ദിവസം ആക്രമണം നടന്നിരുന്നു.

പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ താമസിച്ചിരുന്ന സ്ഥലത്ത് ബജ്രംഗ്ദള്‍, വിഎച്ച്‌പി പ്രവര്‍ത്തകര്‍ ഭീഷണിയുമായി എത്തിയതോടെ വിദ്യാര്‍ത്ഥികള്‍ക്ക് താമസസ്ഥലത്ത് നിന്ന് പുറത്തിറങ്ങാന്‍ കഴിയാതെ വന്നു. അക്രമസാധ്യത കണക്കിലെടുത്ത് കശ്മീര്‍ സ്വദേശികള്‍ക്ക് ആവശ്യമായ സുരക്ഷ ഒരുക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക