Image

ത​ന്‍റെ സു​ര​ക്ഷ കാ​ഷ്മീ​രി​ലെ ജ​ന​ങ്ങ​ളാ​ണെ​ന്ന് വി​ഘ​ട​ന​വാ​ദി നേ​താ​വ് അ​ബ്ദു​ള്‍ ഗ​നി ഭ​ട്ട്

Published on 17 February, 2019
ത​ന്‍റെ സു​ര​ക്ഷ കാ​ഷ്മീ​രി​ലെ ജ​ന​ങ്ങ​ളാ​ണെ​ന്ന് വി​ഘ​ട​ന​വാ​ദി നേ​താ​വ് അ​ബ്ദു​ള്‍ ഗ​നി ഭ​ട്ട്

ശ്രീ​ന​ഗ​ര്‍: ത​ന്‍റെ സു​ര​ക്ഷ കാ​ഷ്മീ​രി​ലെ ജ​ന​ങ്ങ​ളാ​ണെ​ന്ന് വി​ഘ​ട​ന​വാ​ദി നേ​താ​വ് അ​ബ്ദു​ള്‍ ഗ​നി ഭ​ട്ട്. സം​സ്ഥാ​ന ഭ​ര​ണ​കൂ​ടം വി​ഘ​ട​ന​വാ​ദി നേ​താ​ക്ക​ളു​ടെ സു​ര​ക്ഷ പി​ന്‍​വ​ലി​ച്ച​തു സം​ബ​ന്ധി​ച്ച്‌ പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

സം​സ്ഥാ​ന സ​ര്‍​ക്കാ​രാ​ണ് സു​ര​ക്ഷ ന​ല്‍​കി​യ​ത്. താ​ന്‍ സു​ര​ക്ഷ ന​ല്‍​കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടി​ല്ല. ത​ന്‍റെ സു​ര​ക്ഷ കാ​ഷ്മീ​രി​ലെ ജ​ന​ങ്ങ​ളാ​ണ്. പാ​കി​സ്ഥാ​നും ഇ​ന്ത്യ​യും ത​മ്മി​ല്‍ യു​ദ്ധ​ത്തി​നു​ള്ള സാ​ധ്യ​ത​യാ​ണ് നി​ല​നി​ല്‍​ക്കു​ന്ന​ത്. ഇ​ത് ആ​ദ്യം സം​ബോ​ധ​ന ചെ​യ്യാ​ന്‍ അ​ദ്ദേ​ഹം ഭ​ര​ണ​കൂ​ട​ത്തോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

ഞാ​യ​റാ​ഴ്ച​യാ​ണ് ഭ​ട്ട് ഉ​ള്‍​പ്പെ​ടെ അ​ഞ്ച് വി​ഘ​ട​ന​വാ​ദി നേ​താ​ക്ക​ളു​ടെ സു​ര​ക്ഷ സര്‍ക്കാര്‍ പി​ന്‍​വ​ലി​ച്ച​ത്. ഭ​ട്ടി​നെ കൂ​ടാ​തെ ഉ​മ​ര്‍ ഫാ​റൂ​ഖ്, ബി​ലാ​ല്‍ ലോ​ണ്‍, ഹാ​ഷിം ഖു​റേ​ഷി, ഷാ​ബി​ര്‍ ഷാ ​എ​ന്നി​വ​രു​ടെ സു​ര​ക്ഷ​യാ​ണ് പി​ന്‍​വ​ലി​ച്ചി​രി​ക്കു​ന്ന​ത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക