Image

എന്‍എസ്‌എസിനെ ഭിന്നിപ്പിക്കാന്‍ കോടിയേരിയുടെ ശ്രമമെന്ന് പികെ കുഞ്ഞാലിക്കുട്ടി

Published on 17 February, 2019
എന്‍എസ്‌എസിനെ ഭിന്നിപ്പിക്കാന്‍ കോടിയേരിയുടെ ശ്രമമെന്ന് പികെ കുഞ്ഞാലിക്കുട്ടി

മലപ്പുറം: എന്‍എസ്‌എസില്‍ വിഭാഗിയതയ്ക്ക് കോടിയേരി ശ്രമിക്കേണ്ടെന്ന് മുസ്ലീം ലീഗ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി. എന്‍എസ്‌എസ് മതേതരത്വ ജനാധിപത്യ വളര്‍ച്ചയ്ക്ക് സഹായിച്ച സംഘടനയാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. സീറ്റ് വിഭജനത്തിന്റെ കാര്യത്തില്‍ നാളെത്തെ യുഡിഎഫ് യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുമെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.

എന്‍എസ്‌എസിലെ മഹാഭൂരിപക്ഷവും ഇടതുപക്ഷത്തിനൊപ്പമാണെന്ന് കോടിയേരി ബാലകൃഷ്ണന്‍ അഭിപ്രായപ്പെട്ടിരുന്നു. നേതൃത്വത്തിന് വിപ്രതിപത്തി കാണുമായിരിക്കും. അത് അഭിപ്രായമായി മാത്രമേ കണക്കാക്കുന്നുള്ളൂ. ശത്രുതാപരമായി കാണില്ല. എന്‍ എസ്‌എസ് അടക്കമുള്ള സാമുദായിക സംഘടനകളൊന്നും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ശത്രുക്കളല്ലെന്നുമായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

ഇതിനെതിരെ എന്‍എന്‍എസ് രംഗത്തെത്തിയിരുന്നു.എന്‍എസ്‌എസിലെ മഹാഭൂരിപക്ഷവും ഇടതുപക്ഷത്തിനൊപ്പമാണെന്ന കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന നിരര്‍ത്ഥകമാണ്. എന്‍എസ്‌എസ് പറഞ്ഞാല്‍ നായന്മാര്‍ കേള്‍ക്കില്ലെന്ന് മുമ്ബ് പറഞ്ഞിട്ടുള്ളവരുടെ അപ്പോഴത്തെ അവസ്ഥ ഓര്‍ക്കണമെന്നും എന്‍എസ്‌എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ വാര്‍ത്താക്കുറിപ്പിലൂടെ വ്യക്തമാക്കി.

എന്‍എസ്‌എസില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടിയിലും പെടുന്നവരുണ്ട് എന്നാല്‍ എന്‍എസ്‌എസിലെ മഹാഭൂരിപക്ഷവും ഇടതുപക്ഷത്തെന്ന അഭിപ്രായം യുക്തിഭദ്രമല്ല. എന്‍എസ്‌എസിന് സര്‍ക്കാരിനോട് വിപ്രതിപത്തി ഉണ്ട്, ഇത് വിശ്വാസ സംരക്ഷണത്തിന്റെ ഭാഗമാണ്. എന്നാല്‍ സമയം പോലെ പറ്റിക്കൂടി നിന്ന് എന്തെങ്കിലും നേടുന്ന സംസ്‌കാരം എന്‍എസ്‌എസിനില്ലെന്നും സുകുമാരന്‍ നായര്‍ ഒളിയമ്ബെയ്തു. കോടിയേരി ബാലകൃഷ്ണന്‍ എന്‍എസ്‌എസിനെ ചെറുതാക്കി കാണേണ്ടതില്ലെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക