Image

ലോക്സഭാതിരഞ്ഞെടുപ്പ് മാറ്റിവെക്കേണ്ടി വന്നാലും പാകിസ്താന് തിരിച്ചടി നല്‍കണമെന്ന് ഗുജറാത്ത് മന്ത്രി

Published on 17 February, 2019
ലോക്സഭാതിരഞ്ഞെടുപ്പ് മാറ്റിവെക്കേണ്ടി വന്നാലും പാകിസ്താന് തിരിച്ചടി നല്‍കണമെന്ന് ഗുജറാത്ത് മന്ത്രി

അഹമ്മദാബാദ്: ലോക്സഭാ തിരഞ്ഞെടുപ്പ് മാറ്റിവെക്കേണ്ടിവന്നാലും കുഴപ്പമില്ല, പുല്‍വാമയില്‍ ഭീകരാക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച പാകിസ്താനെതിരെ തിരിച്ചടിക്കണമെന്ന് ഗുജ്റാത്ത് ടൂറിസം മന്ത്രി ഗണപത് സിങ് വാസവ. പുല്‍വായിലിലെ ഭീകരാക്രമണത്തില്‍ വീരമൃത്യുവരിച്ച്‌ സൈനികര്‍ക്ക് ആദരാഞ്ജലികള്‍ അര്‍‌പ്പിച്ച ശേഷം സൂറത്തിലെ ഒരു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഗണപത് സിങ് വാസവ.

ജവാന്‍മാരുടെ ജീവനോടുളള്ള ആദരസൂചകമായി പാകിസ്താന് കനത്ത തിരിച്ചടി നല്‍കുകയാണ് നമള്‍ 125 കോടി ഇന്ത്യക്കാരുടേയും ആവശ്യം. സൈന്യത്തില്‍ ഞങ്ങള്‍ക്ക് പൂര്‍ണ്ണ വിശ്വാസമുണ്ട്. തിരിച്ചടിക്കാന്‍ കേന്ദ്രത്തിന് എല്ലാവിധ സ്വാതന്ത്രവും കേന്ദ്രസര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്.

പാകിസ്താന് തിരിച്ചടി നല്‍കാനുള്ള സമയവും സന്ദര്‍ഭവും തീരുമാനിക്കുമെന്ന സിആര്‍പിഎഫ് വ്യക്തമാക്കിയിട്ടുണ്ട്. രണ്ടുമാസം പൊതു തിരഞ്ഞെടുപ്പ് മാറ്റിവെക്കേണ്ടിവന്നെങ്കിലും പാകിസ്ഥാന് തിരിച്ചടി നല്‍കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ അതിര്‍ത്തിയില്‍ സൈനിക നീക്കവും പരിശീലനവും ശക്തമാക്കിയിരിക്കുകയാണ് ഇന്ത്യ. പാകിസ്താനോടു ചേര്‍ന്നുള്ള പടിഞ്ഞാറന്‍ അതിര്‍ത്തിയില്‍ സര്‍വ്വസന്നാഹങ്ങളുമായി യുദ്ധപരിശീലനം നടത്തിയ വ്യോമസേന ഇന്ത്യ എന്തിനും തയ്യാറാണെന്ന മുന്നറിയിപ്പാണ് നല്‍കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക