Image

തിയ്യേറ്ററുകളില്‍ ചിരിപ്പൂരമൊരുക്കാന്‍ വരുന്നു, ദിലീപ്‌ ചിത്രം കോടതി സമക്ഷം ബാലന്‍ വക്കീല്‍

Published on 17 February, 2019
 തിയ്യേറ്ററുകളില്‍ ചിരിപ്പൂരമൊരുക്കാന്‍ വരുന്നു, ദിലീപ്‌ ചിത്രം കോടതി സമക്ഷം  ബാലന്‍ വക്കീല്‍

കമ്മാരസംഭവത്തിനു ശേഷംജനപ്രിയ നായകന്‍ ദിലീപിന്റെ പുതിയ സിനിമകള്‍ക്കായുളള കാത്തിരിപ്പിലാണ്‌ ആരാധകര്‍. 

ദിലീപ്‌ ചിത്രം  കോടതി സമക്ഷം ബാലന്‍ വക്കീലിന്റെ ട്രെയിലര്‍ നേരത്തെ തരംഗമായി മാറിയിരുന്നു.
ഇത്തവണയും ഹാസ്യത്തിന്‌ പ്രാധാന്യമുളള ഒരു ചിത്രവുമായിട്ടാണ്‌ ദിലീപ്‌ എത്തുന്നതെന്ന്‌ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു,

ചിത്രീകരണം പൂര്‍ത്തിയായ സിനിമയുടെ അവസാനഘട്ട പോസ്റ്റ്‌ പ്രൊഡക്ഷന്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്‌. ദിലീപിന്റെ ആരാധകര്‍ക്കൊപ്പം എല്ലാതരം പ്രേക്ഷകര്‍ക്കും ഇഷ്ടമാവുന്ന ഒരു ചിത്രമായിരിക്കും കോടതി സമക്ഷം ബാലന്‍ വക്കീല്‍ എന്നാണറിയുന്നത്‌.

സിനിമയുടെതായി പുറത്തിറങ്ങിയ പുതിയൊരു പോസ്റ്റര്‍ വൈറലായിരുന്നു.
മലയാളത്തിലെ ശ്രദ്ധേയ സംവിധായകരില്‍ ഒരാളായ ബി ഉണ്ണികൃഷ്‌ണനാണ്‌ ദിലീപിന്റെ കോടതി സമക്ഷം ബാലന്‍ വക്കീലുമായി എത്തുന്നത്‌.

മോഹന്‍ലാല്‍ ചിത്രം വില്ലനു ശേഷമാണ്‌ സംവിധായകന്‍ ദിലീപ്‌ ചിത്രം ഒരുക്കിയിരിക്കുന്നത്‌. വില്ലന്‍ ഒരു ത്രില്ലര്‍ ചിത്രമായിരുന്നെങ്കില്‍ ഇത്തവണ ഹാസ്യത്തിന്‌ പ്രാധാന്യം നല്‍കിയുളള ഒരു സിനിമയുമായിട്ടാണ്‌ ബി ഉണ്ണികൃഷ്‌ണന്‍ എത്തുന്നത്‌.

ചിത്രത്തില്‍ വിക്കന്‍ വക്കിലായിട്ടാണ്‌ ദിലിപ്‌ എത്തുന്നതെന്ന്‌ നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക