Image

പാക്ക്‌ വെബ്‌സൈറ്റുകള്‍ക്ക്‌ നേരെ സൈബര്‍ ആക്രമണം പിന്നില്‍ ഇന്ത്യയെന്ന്‌ പാക്കിസ്ഥാന്‍

Published on 17 February, 2019
പാക്ക്‌ വെബ്‌സൈറ്റുകള്‍ക്ക്‌ നേരെ സൈബര്‍ ആക്രമണം പിന്നില്‍ ഇന്ത്യയെന്ന്‌ പാക്കിസ്ഥാന്‍


ദില്ലി: പാക്കിസ്ഥാന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെയും പാക്ക്‌ സൈന്യത്തിന്റെയും ഔദ്യോഗിക വെബ്‌സൈറ്റുകള്‍ ഹാക്ക്‌ ചെയ്യപ്പെട്ടെന്ന പരാതിയുമായി പാക്കിസ്ഥാന്‍.

നയതന്ത്ര പ്രതിനിധികള്‍ക്കടക്കം വിദേശകാര്യമന്ത്രാലയത്തിന്‍റെ വെബ്‌സൈറ്റിലേക്ക്‌ കടക്കാനാകുന്നില്ലെന്നും ഇതിനു പിന്നില്‍ ഇന്ത്യയോ ഇന്ത്യയില്‍ നിന്നുള്ള ഹാക്കര്‍മാരോ ആണെന്നുമാണ്‌ ഉദ്യോഗസ്ഥരെ അവലംബിച്ച്‌ പാക്ക്‌ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നത്‌.

പാക്‌ വിദേശകാര്യ മന്ത്രാലയത്തിന്‍റെ വെബ്‌സൈറ്റ്‌ ഇപ്പോള്‍ പാക്കിസ്ഥാനില്‍ മാത്രമാണ്‌ ഉപയോഗിക്കാന്‍ കഴിയുന്നതെന്ന്‌ പാക്‌ വിദേശ കാര്യ വക്താവ്‌ ഡോ. മുഹമ്മദ്‌ ഫൈസല്‍ മാധ്യമങ്ങളോട്‌ പറഞ്ഞു.

ആസ്‌ട്രേലിയയിലെയും സൗദി അറേബ്യയിലെയും നയതന്ത്ര പ്രതിനിധികള്‍ക്ക്‌ വെബ്‌സൈറ്റ്‌ തുറക്കാന്‍ ആകുന്നില്ല. ബ്രിട്ടനിലും നെതര്‍ലാന്‍ഡ്‌സിലും സമാന സാഹചര്യമാണ്‌. ഹാക്കര്‍മാരുടെ ഇടപെടല്‍ മൂലമാണ്‌ വെബ്‌സൈറ്റ്‌ മറ്റു രാജ്യങ്ങളില്‍ കിട്ടാത്തതെന്നും ഇത്‌ അടിയന്തിരമായി പരിഹരിക്കാന്‍ ഐടി സംഘം പരിശ്രമിക്കുകയാണെന്നും പാക്കിസ്ഥാന്‍ പറയുന്നു.

പാക്‌ സൈന്യത്തിന്‍റെ ഔദ്യോഗിക വെബ്‌സൈറ്റായ www.pakistanarmy.gov.pkയും ഇപ്പോള്‍ പാക്കിസ്ഥാന്‌ പുറത്ത്‌ കിട്ടുന്നില്ലെന്നാണ്‌ പാകിസ്ഥാന്‍ പരാതിപ്പെടുന്നത്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക