Image

ഭീകരന്‌ പിന്തുണ: കാസര്‍കോഡ്‌ കേന്ദ്ര സര്‍വകലാശാല വിദ്യാര്‍ത്ഥിക്കെതിരെ പ്രതിഷേധം

Published on 17 February, 2019
ഭീകരന്‌ പിന്തുണ: കാസര്‍കോഡ്‌ കേന്ദ്ര സര്‍വകലാശാല വിദ്യാര്‍ത്ഥിക്കെതിരെ പ്രതിഷേധം

കാസര്‍കോഡ്‌ : രാജ്യത്തെ തീരാദുഖത്തിലാഴ്‌ത്തിയ പുല്‍വാമ ഭീകരാക്രമണത്തെ അനുകൂലിച്ച്‌ കാസര്‍കോഡ്‌ കേന്ദ്രസര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിയുടെ ഫെയ്‌സ്‌ബുക്ക്‌ പോസ്റ്റ്‌.

രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയും,ആന്ധ്രാസ്വദേശിയുമായ അവ്‌ല രാമുവാണ്‌ വിവാദ ഭീകരന്‌ പിന്തുണയര്‍പ്പിച്ച്‌ പോസ്റ്റിട്ടിരിക്കുന്നത്‌.ചാവേറായി എത്തിയ ഭീകരനാണ്‌ യഥാര്‍ത്ഥ രക്താസാക്ഷി എന്ന രീതിയിലാണ്‌ ഫെയ്‌സ്‌ബുക്ക്‌ പോസ്റ്റ്‌.

 ആരാണ്‌ രക്തസാക്ഷി,ഇവന്‍ ആണോ അതോ അവര്‍ 42 പേരുമാണോ,ജനങ്ങളുടെ കൂടെ നില്‍ക്കുക ' ഇങ്ങനെയാണ്‌ ഫെയ്‌സ്‌ബുക്ക്‌ പോസ്റ്റ്‌.

ഇന്ത്യക്ക്‌ വേണ്ടി ജീവത്യാഗം ചെയ്‌ത സൈനികരെ അപമാനിക്കും വിധത്തിലാണ്‌ അവ്‌ല രാമുവിന്റെ ഫെസ്യ്‌ബുക്ക്‌ പോസ്റ്റ്‌.

കശ്‌മീരിന്‌ ഇന്ത്യയില്‍ നിന്നും സ്വാതന്ത്യ്രം നല്‍കണമെന്ന തരത്തിലും,ഇന്ത്യ ഇല്ലാതാകണമെന്ന തരത്തിലും രാമു മുന്‍പും ഫെയ്‌സ്‌ബുക്കില്‍ പോസ്റ്റ്‌ ചെയ്‌തിട്ടുണ്ട്‌.
Join WhatsApp News
josecheripuram 2019-02-17 21:30:43
This kind of provocations keeps us divided,we were divided once,that's why we were ruled by so many outsiders.Do you want that to happen again.Give some respect to the people who gave their life, so you got the freedom to talk.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക