Image

പത്തനംതിട്ട-ഗവി-വാഗമണ്‍-തേക്കടി ഇക്കോ ടൂറിസം സര്‍ക്യൂട്ട്‌ ഉദ്‌ഘാടനം ചെയ്‌തു

Published on 18 February, 2019
പത്തനംതിട്ട-ഗവി-വാഗമണ്‍-തേക്കടി ഇക്കോ ടൂറിസം സര്‍ക്യൂട്ട്‌ ഉദ്‌ഘാടനം ചെയ്‌തു

വാഗമണ്‍: രണ്ടു ദിവസമെങ്കിലും തങ്ങി സ്ഥലം കണ്ടു മടങ്ങുന്ന സഞ്ചാരികളാണ്‌ ടൂറിസത്തിന്‌ ഗുണകരമെന്നും ഇതിനായി പ്രകൃതിക്ക്‌ ദോഷംവരാത്ത രീതിയില്‍ സ്ഥലം കണ്ടെത്തി പദ്ധതികള്‍ ഒരുക്കണമെന്നും കേന്ദ്ര ടൂറിസംവകുപ്പ്‌ മന്ത്രി അല്‍ഫോന്‍സ്‌ കണ്ണന്താനം.

വാഗമണ്ണില്‍ സ്വദേശ്‌ ദര്‍ശന്‍ പദ്ധതിയുടെ ഭാഗമായ പത്തനംതിട്ട- ഗവി-വാഗമണ്‍-തേക്കടി ഇക്കോ ടൂറിസം സര്‍ക്യൂട്ട്‌ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പുതിയ ടൂറിസം പദ്ധതികള്‍ ജനങ്ങള്‍ക്ക്‌ ജീവിതമാര്‍ഗം കണ്ടെത്താന്‍ പ്രയോജനകരമായ രീതിയില്‍ നടപ്പാക്കണം. 99 കോടി രൂപയുടെ പദ്ധതിയാണ്‌ പ്രദേശത്ത്‌ നടത്തുന്നത്‌.
മന്ത്രി എം.എം.മണി അധ്യക്ഷനായി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക