Image

മകളെ ശല്യംചെയ്‌ത യുവാവിനെ പിതാവ്‌ കുത്തികൊന്നു: സംഭവം ആലപ്പുഴയില്‍

Published on 18 February, 2019
 മകളെ ശല്യംചെയ്‌ത യുവാവിനെ പിതാവ്‌ കുത്തികൊന്നു: സംഭവം  ആലപ്പുഴയില്‍
അമ്പലപ്പുഴ: മകളെ ശല്യം ചെയ്‌ത യുവാവിനെ പെണ്‍കുട്ടിയുടെ അച്ഛന്‍ കുത്തികൊന്നു. ആലപ്പുഴ പുന്നപ്ര വടക്ക്‌ പഞ്ചായത്ത്‌ വാടക്കല്‍ അറവുളശേരി വീട്ടില്‍ ബാബുവിന്‍െറ മകന്‍ കുര്യന്‍ ആണ്‌ കൊലക്കത്തിക്ക്‌ ഇരയായത്‌.

സംഭവത്തില്‍ കുര്യന്റെ അയല്‍വാസി കൂടിയായ വാടയ്‌ക്കല്‍ വേലിയകത്ത്‌ വീട്ടില്‍ സോളമനെ സംഭവവുമായി ബന്ധപ്പെട്ട്‌ പുന്നപ്ര പൊലീസ്‌ അറസ്റ്റുചെയ്‌തു.

ഞായറാഴ്‌ച പകല്‍ പന്ത്രണ്ടരയോടെ വാടയ്‌ക്കല്‍ ദൈവജനമാത പള്ളിക്ക്‌ സമീപത്ത്‌ വെച്ചായിരുന്നു അക്രമം നടന്നത്‌

ഇതിനു മുന്‍പ്‌ സോളമന്റെ മകളെ നിരന്തരം കുര്യന്‍ കണ്ടുമുട്ടുകയും പ്രേമാഭ്യര്‍ത്ഥന നടത്തുകയും ചെയ്‌തിരുന്നു. കുര്യനെ കൊണ്ടുള്ള ശല്യം കൂടി വന്നതോടെ പെണ്‍കുട്ടി ഈ വിവരം മാതാപിതാക്കളെ അറിയിച്ചു.

കുട്ടിയെ ശല്യം ചെയ്യരുതെന്ന്‌ കുര്യനെ പലതവണ താക്കീതു ചെയ്‌തിരുന്നതായി സോളമന്‍ പൊലീസിനോട്‌ പറഞ്ഞു. എന്നാല്‍ കുര്യന്‍ ഇത്‌ അനുസരിക്കാന്‍ തയാറായില്ല.

സംഭവം നടന്ന ദിവസം ബൈബിള്‍ ക്ലാസുകഴിഞ്ഞ്‌ പള്ളിയില്‍ നിന്ന്‌ മടങ്ങുകയായിരുന്ന പെണ്‍കുട്ടിയെ കുര്യന്‍ പിന്നെയും ശല്യം ചെയ്‌തു.

ഇതറിഞ്ഞു സ്ഥലത്തേക്കെത്തിയ സോളമന്‍ കുര്യനുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുകയും തര്‍ക്കം മൂര്‍ച്ഛിച്ച്‌ കുര്യന്റെ വയറ്റിലേക്ക്‌ കത്തി കുത്തിയിറക്കുകയുമായിരുന്നു.

ഗുരുതരമായി പരിക്കേറ്റ കുര്യനെ ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പുലര്‍ച്ചെ അഞ്ച്‌ മണിയോടെ മരിക്കുകയായിരുന്നു.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക