Image

മിന്നല്‍ ഹര്‍ത്താലില്‍ വലഞ്ഞ്‌ ജനം

Published on 18 February, 2019
മിന്നല്‍ ഹര്‍ത്താലില്‍ വലഞ്ഞ്‌ ജനം

കോഴിക്കോട്‌: കാസര്‍കോട്‌ ഇരട്ട കൊലപാതകത്തില്‍ പ്രതിഷേധിച്ച്‌ സംസ്ഥാനത്ത്‌ പ്രഖ്യാപിച്ച ഹര്‍ത്താലില്‍ ജനം വലഞ്ഞു. സംസ്ഥാനത്ത്‌ നിരവധി വാഹനങ്ങള്‍ക്ക്‌ നേരെ അക്രമം ഉണ്ടായി.

നിരവധി സ്ഥലത്ത്‌ കെ എസ്‌ ആര്‍ ടി സി ബസിനു നേരെ കല്ലെറിഞ്ഞു. ഞായറാഴ്‌ച്ച വൈകിട്ടാണ്‌ നാടിനെ നടുക്കിയ കൊലപാതകം നടന്നത്‌. ഇതില്‍ പ്രതിഷേധിച്ചാണ്‌ കോണ്‍ഗ്രസ്‌ തിങ്കളാഴ്‌ച്ച സംസ്ഥാന വ്യാപകമായി ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്‌.

ഹര്‍ത്താല്‍ അനുകൂലികള്‍ സംസ്ഥാനത്ത്‌ വിവിധയിടങ്ങളില്‍ വാഹനങ്ങള്‍ തടയുകയും കടകള്‍ അടപ്പിക്കുകയും ചെയ്‌തത്‌ പ്രതിഷേധത്തിന്‌ ഇടയാക്കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക