Image

തൂത്തുക്കുടി ശുദ്ധീകരണ പ്ലാന്റ്‌ തുറക്കരുതെന്ന്‌ സുപ്രീംകോടതി

Published on 18 February, 2019
തൂത്തുക്കുടി ശുദ്ധീകരണ പ്ലാന്റ്‌ തുറക്കരുതെന്ന്‌ സുപ്രീംകോടതി

ചെന്നൈ: വേദാന്തയുടെ തൂത്തുക്കുടിയിലെ സ്റ്റെര്‍ലൈറ്റ്‌ പ്ലാന്റ്‌ വീണ്ടും തുറക്കാനുള്ള ഹരിത ട്രിബ്യൂണലിന്റെ ഉത്തരവ്‌ സുപ്രീംകോടതി റദ്ദാക്കി.

തമിഴ്‌നാട്‌ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ്‌ നടപടി.പ്ലാന്റ്‌ അടച്ചുപൂട്ടാനുള്ള സര്‍ക്കാര്‍ ഉത്തരവ്‌ ദേശീയ ഹരിത ട്രിബ്യൂണല്‍ മരവിപ്പിച്ചതിനെതിരെയായിരുന്നു സര്‍ക്കാര്‍ കോടതിയെ സമീപിച്ചത്‌.

ഹരിത ട്രൈബ്യൂണലിന്‌ കേസില്‍ ഇടപെടാനാകില്ലെന്നും കമ്പനിക്ക്‌ വേണമെങ്കില്‍ മദ്രാസ്‌ ഹൈക്കോടതിയെ സമീപിക്കാമെന്നും കോടതി അറിയിച്ചു.

പ്ലാന്റിന്റെ പ്രവര്‍ത്തനം സാരമായ മലിനീകരണം ഉണ്ടാക്കുന്നു എന്ന കണ്ടെത്തലിനെ തുടര്‍ന്ന്‌ പ്ലാന്റ്‌ അടച്ചുപൂട്ടാനുള്ള സര്‍ക്കാര്‍ ഉത്തരവ്‌ പുറത്തിറങ്ങി ഒരു മാസത്തിനകമായിരുന്നു ഹരിത ട്രിബ്യൂണല്‍ ഉത്തരവ്‌ മരവിപ്പിച്ചത്‌.

പ്ലാന്റിന്റെ പ്രവര്‍ത്തനങ്ങള്‍ തടയണമെന്നാവശ്യപ്പെട്ട്‌ നേരത്തേ നടന്ന ജനകീയ പ്രക്ഷോഭത്തില്‍ പോലീസ്‌ ജനങ്ങള്‍ക്ക്‌ നേരെ വെടിയുതിര്‍ക്കുകയും 13പേര്‍ കൊല്ലപ്പെടുകയും ചെയ്‌തിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക