ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് പ്രതികരിച്ച ബര്‍ക ദത്ത് അടക്കമുള്ള രാജ്യത്തെ പ്രശസ്ത മാധ്യമ പ്രവര്‍ത്തകര്‍ക്ക് സമൂഹ മാധ്യമങ്ങളില്‍ ഭീഷണി സന്ദേശങ്ങള്‍ വരുന്നതായി പരാതി. ഭീകരാക്രമണത്തിന് ശേഷം കശ്മീരില്‍ ആക്രമണത്തിനിരയാകുന്ന സ്വദേശികള്‍ക്ക് താമസ സൗകര്യമൊരുക്കാമെന്ന് ബര്‍ക അടക്കമുള്ള പ്രമുഖര്‍ സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു. ബര്‍ക ദത്ത് അവരുടെ സ്വകാര്യ നമ്ബറും സഹായത്തിനായി നല്‍കിയിരുന്നു.
എന്നാല്‍, മാധ്യമ പ്രവര്‍ത്തകരുടെ നമ്ബറുകള്‍ വ്യാപകമായി പ്രചരിച്ചതിനെ തുടര്‍ന്ന് പല അജ്ഞാത നമ്ബറുകളില്‍ നിന്ന് വധ ഭീഷണിയും ബലാത്സംഗ ഭീഷണിയും ജനനേന്ദ്രിയത്തിെന്റ ചിത്രമടക്കമുള്ള സന്ദേശങ്ങള്‍ വരികയും ചെയ്തു. മോശം സന്ദേശങ്ങള്‍ ലഭിച്ചതിെന്റ സ്ക്രീന്‍ ഷോട്ട് അടക്കം ബര്‍ക ദത്ത് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. മുന്‍ എ.ബി.പി ന്യൂസ് റിപ്പോര്‍ട്ടറും നിലവില്‍ ന്യൂസ് ക്ലിക്കിലെ ജീവനക്കാരനുമായ അഭിഷര്‍ ശര്‍മക്കും വളരെ മോശപ്പെട്ട സന്ദേശങ്ങളാണ് എത്തിയത്.