തിരുവനന്തപുരംന്മ കോടതി ഹാളില്‍ അഭിഭാഷകനെ ഒരു സംഘം അഭിഭാഷകര്‍ മര്‍ദിച്ച സംഭവത്തില്‍ അന്വേഷണത്തില്‍ ഗുരുതര വീഴ്ച. ഇതേ തുടര്‍ന്ന് അന്വേഷണം പ്രത്യേക സംഘത്തിനു ഡിജിപി ലോക്നാഥ് ബെഹ്റ കൈമാറി. ലോയേഴ്സ് ഫോറം സെക്രട്ടറിയും വഞ്ചിയൂര്‍ കോടതിയിലെ അഭിഭാഷകനുമായ ആര്.മുരളീധരനെ തിരുവനന്തപുരം ബാര്‍ അസോസിയേഷന് പ്രസിഡന്റ് കെ.പി.ജയചന്ദ്രന്റെ നേതൃത്വത്തില്‍ ഒരു സംഘം അഭിഭാഷകര്‍ മര്‍ദിച്ചെന്ന കേസാണു പ്രത്യേക സംഘത്തിനു കൈമാറിയത്.
വഞ്ചിയൂര്‍ പൊലീസ് സ്റ്റേഷനില്‍ റജിസ്റ്റര്‍ ചെയ്ത കേസിന്റെ അന്വേഷണം നേരായ രീതിയില്‍ നടത്തിയില്ലെന്ന മുരളീധരന്റെ പരാതിയിലാണു നടപടി. ഡിസിപിയുടെ നേതൃത്വത്തില്‍ സി ബ്രാഞ്ച് എസിപി അന്വേഷിക്കാനാണ് ഉത്തരവ്. കഴിഞ്ഞ ഒക്ടോബര്‍ 24നാണു സംഭവം. കേരള അഡ്മിനിസ്ട്രേറ്റീവ് െ്രെടബ്യൂണല്‍ ഒന്നാം നമ്പര്‍ ഹാളിനകത്തും കോടതി വളപ്പിലും തന്നെ മര്‍ദിച്ചതായാണു മുരളീധരന്റെ പരാതി.
അന്വേഷണം പ്രത്യേക സംഘത്തിനു കൈമാറിയ ഉത്തരവില്‍ കേസ് അന്വേഷിച്ച വഞ്ചിയൂര്‍ എസ്ഐയെ രൂക്ഷമായി ഡിജിപി വിമര്‍ശിച്ചിട്ടുണ്ട്.സംഭവം നടന്ന് അഞ്ചു ദിവസം കഴിഞ്ഞാണ് എസ്ഐ കേസ് റജിസ്റ്റര്‍ ചെയ്തത്.