Image

മനസ് നിറച്ച് സൂപ്പര്‍ബോളിന്റെ ആരവം, കൊമേര്‍ഷ്യലുകളുടെയും... (പകല്‍കിനാവ് : ജോര്‍ജ് തുമ്പയില്‍)

ജോര്‍ജ് തുമ്പയില്‍ Published on 19 February, 2019
മനസ് നിറച്ച് സൂപ്പര്‍ബോളിന്റെ ആരവം, കൊമേര്‍ഷ്യലുകളുടെയും...  (പകല്‍കിനാവ് : ജോര്‍ജ് തുമ്പയില്‍)
സൂപ്പര്‍ ബോള്‍ മല്‍സരങ്ങളുടെ ആരവങ്ങളില്‍ അറ്റ്‌ലാന്റയിലെ മേഴ്‌സിഡസ് ബെന്‍സ് സ്റ്റേഡിയമാകെ ഉല്‍സവപ്രതീതിയിലായിരുന്നു പോയ വാരം.  സെലിബ്രിറ്റികളും കൊമേര്‍ഷ്യലുകളും കളം നിറഞ്ഞ ഗെയിമില്‍ കോടികളാണ് പരസ്യക്കളത്തില്‍ മാത്രം മറിഞ്ഞത്.  സി എന്‍ ബി സിയുടെ കണക്ക് പ്രകാരം സൂപ്പര്‍ബോളിലെ 30 സെക്കന്‍ഡ് പരസ്യത്തിന് ചെലവാക്കേണ്ടത് 5.25 മില്യന്‍ ഡോളറാണ്. 

ഫുട്‌ബോള്‍ ഫാന്‍സ് അല്ലാത്തവരും പരസ്യങ്ങള്‍ കാണാന്‍ വേണ്ടി മാത്രം സൂപ്പര്‍ബോള്‍ മല്‍സരങ്ങള്‍ കാണാറുണ്ട്. സൂപ്പര്‍ ബോളും അതിന്റെ ഹാഫ് ടൈം ഷോയുമാണ് യു എസില്‍ ഏറ്റവുമേറെ കാണുന്ന ടി വി പ്രോഗ്രാം. 100 മില്യണിലേറെ പേര്‍ ഞായറാഴ്ച ഈ ഷോ കണ്ടതായാണ് കരുതുന്നത്. ആരും മോഹിക്കുന്ന ഈ പ്രൈം ടൈമില്‍ സെക്കന്‍ഡുകളുടെ പരസ്യത്തിന് ഇത്ര പണം ചെലവിടേണ്ടിവരുന്നതില്‍ അതുകൊണ്ടുതന്നെ അതിശയിക്കാനില്ല. പലരും പരസ്യം കാണാന്‍ മാത്രമാണ് സൂപ്പര്‍ ബോള്‍ മത്സരം കാണുന്നത്. 

വര്‍ഷം തോറും   കാഴ്ചക്കാരേറുന്നതുമൂലം സൂപ്പര്‍ബോളില്‍ പരസ്യം ചെയ്യാനുള്ള തുക കുത്തനെ ഉയരുന്നു.  ഈ വര്‍ഷം ബഡ്‌വൈസറും പെപ്‌സിയുമൊക്കെ മുമ്പെന്നത്തെക്കാളും പണം ചെലവിട്ടു. 5.1 മില്യന്‍ മുതല്‍ 5.3 മില്യന്‍ ഡോളര്‍ വരെയാണ് ഓരോ 30 സെക്കന്‍ഡ് കൊമേര്‍ഷ്യലിനും സി ബി എസ് ഈടാക്കുന്നത്. സൂപ്പര്‍ ബോള്‍ കൊമേഴ്‌സ്യലുകള്‍ 30 സെക്കന്‍ഡ് നീളുന്നതാണ്. മല്‍സരത്തിന്റെ ആദ്യഭാഗത്ത് പ്രക്ഷേപണം ചെയ്യുന്ന പരസ്യങ്ങള്‍ക്കാണ് പിന്നീട് വരുന്ന പരസ്യങ്ങളെ അപേക്ഷിച്ച് ചാര്‍ജ് കൂടുതല്‍. ബിസിനസ് മെച്ചപ്പെടുത്താനുളള അവസരമാണ് സൂപ്പര്‍ ബോളിലൂടെ ലഭിക്കുന്നത്. 

ഇത്തവണ നടന്നത് സൂപ്പര്‍ ബോളിന്റെ അമ്പത്തിമൂന്നാം എഡീഷനാണ്. സിനിമയിലെയും ടിവി ചാനലുകളിലെയും ക്ലാസിക് അഭിനേതാക്കള്‍, റാപ്പേഴ്‌സ്, അത്‌ലിറ്റുകള്‍,  ഇന്റര്‍നെറ്റ് ലൈവ് സ്ട്രീമിങ്, ഫോണ്‍ ലൈവ് തുടങ്ങിയ മാധ്യമങ്ങളെ ഉപയോഗിച്ചതിലൂടെ  കോടിക്കണക്കിന് പ്രേക്ഷകരിലേക്കാണ്  മല്‍സരം എത്തിയത്.

പ്രമുഖ ബിയര്‍ കമ്പനി ബഡ്വൈസര്‍, പെപ്സി, കൊക്കക്കോള പോലുള്ള  കമ്പനികള്‍, മെറ്റ്ലൈഫ് തുടങ്ങിയ ബഹുരാഷ്ട്ര കുത്തക കമ്പനികള്‍ തങ്ങളുടെ ഏറ്റവും മികച്ച പരസ്യങ്ങള്‍ ഇറക്കുന്നത് സൂപ്പര്‍ ബോളിന്റെ ടി വി സംപ്രേഷണത്തോടനുബന്ധിച്ചാണ്. 
ബഹിരാകാശ സഹോദര ശാസ്ത്രജ്ഞരായ  മാര്‍കും സ്‌കോട്ട് കെല്ലിയും ആമസോണിന്റെ പരസ്യത്തില്‍ പ്രത്യക്ഷപ്പെട്ടു. ന്യൂജേഴ്‌സിയിലെ വെസ്റ്റ് ഓറഞ്ചില്‍ നിന്നുള്ള അമ്പത്തിനാലുകാരനായ കെല്ലി സ്‌പേസില്‍ പറന്നുനടക്കുന്നതായി കാണുന്ന പരസ്യത്തില്‍ ഹാരിസണ്‍ ഫോര്‍ഡ്, ഫോറസ്റ്റ് വിടേക്കര്‍ എന്നിവര്‍ക്കൊപ്പം ബ്രോഡ്‌സിറ്റി ആക്‌ടേഴ്‌സ് അബി ജേക്കബ്‌സണും ഇലാന ഗ്ലേസറും വേഷമിട്ടു. 
അവോക്കാഡോസ് ഫോര്‍ മെക്‌സിക്കോ എന്ന കൊമേഴ്‌സ്യലില്‍ ഹ്യുമന്‍ കനൈന്‍ ഷോ എന്ന ഡോഗ് ഷോ മോഡലിലുള്ള ഹ്യുമന്‍ ഷോയില്‍  ക്രിസ്റ്റിന്‍ ഷെനോവെത് പ്രിസൈഡ് ചെയ്യുന്നു. 

സാറാ മിഷേല്‍ ഗെല്ലര്‍ അഭിനയിക്കുന്ന ഒലെയുടെ 'കില്ലര്‍ സ്‌കിനി'ല്‍ ഫോണിന്റെ ഫേഷ്യല്‍ റെകഗ്നിഷന്‍ ടെക്‌നോളജിക്ക് മനസിലാകാന്‍ കഴിയാത്തവിധം ഒലെ അവളുടെ മുഖത്തെ മാറ്റിയെടുത്തു.

ഡേറ്റിംഗ് ആപ് ബംപിളിന്റെ മുഖചിത്രമായി വരുന്നത് സെറീന വില്യംസാണ്. 
വി ഓള്‍ വിന്‍ എന്ന മൈക്രോസോഫ്റ്റിന്റെ പരസ്യത്തില്‍ ഫോക്കസ് ചെയ്യുന്നത്  മൈക്രോസോഫ്റ്റിന്റെ അഡാപ്റ്റീവ് കണ്‍ട്രോളേഴ്‌സിന്  എക്‌സ്‌ബോക്‌സിലുള്ള ഇംപാക്ടിനെകുറിച്ചാണ്.  ടെക്‌നോളജി മികച്ചതാകുമ്പോള്‍ നമ്മളും മികച്ചതായിക്കൊണ്ടിരിക്കും എന്നതാണിതിലെ സന്ദേശം.  
ലോസ് ഏഞ്ചലസ് ഫുട്‌ബോള്‍ കളിക്കാരനായ ആന്റോയ്‌നെറ്റ് ടോണി ഹാരിസ് ടൊയോട്ടയുടെ പരസ്യം  ഞഅഢ 4 ഒ്യയൃശറ ല്‍ വേഷമിടുന്നു. 
സ്റ്റെല്ലാ ആര്‍ടോയ്‌സ് പരസ്യത്തില്‍ ജെഫ്  ബ്രിഡ്ജസ് സാറാ ജെസിക്ക പാര്‍ക്കര്‍ക്കൊപ്പം വേഷമിടുന്നു. 

ചാന്‍സ് ദ റാപ്പറും ബാക് സ്ട്രീറ്റ് ബോയ്‌സും ചേര്‍ന്ന് ഡോറിറ്റോസിന്റെ 'ഫ്‌ലേമിംഗ് ഹോട്ട് നാച്ചോ' വില്‍ക്കാനിറങ്ങിയത് കൗതുകമായി, 1999ല്‍ ഇറങ്ങിയ ഐ വാണ്ട് ഇറ്റ് ദാറ്റ് വേ എന്ന ഗാനത്തിന്റെ റീമിക്‌സിനൊപ്പം ചുവട് വെച്ച്.
ഇത്തവണ സൂപ്പര്‍ബോളില്‍ ഫുട്‌ബോള്‍ ടീമിന്റെ ലൈനപ്പ് സംബന്ധിച്ച് തീരുമാനമായത് ജനുവരി മധ്യത്തില്‍ മാത്രമാണ്. 

സിരകളെ ത്രസിപ്പിക്കുന്ന മാസ്മരസംഗീതമാണ് പലപ്പോഴും സൂപ്പര്‍ബോളില്‍ ലഹരി നിറയ്ക്കുക, പക്ഷേ  2017ലെ ലേഡി ഗാഗയുടെ പ്രകടനം വച്ച് താരതമ്യം ചെയ്യുമ്പോള്‍ ഇത്തവണ ഹാഫ് ടൈം ഷോയിലെ പോപ് ഗ്രൂപ്പ് മറൂണ്‍ 5ന്റെ  പ്രകടനം മികച്ചതായില്ലന്ന പരാതികളേറെയാണ്. കെയ്പ്പര്‍നിക്കിനെ പിന്തുണക്കുന്നതിനായാണ് റിഹാന്ന പിന്‍മാറിയത്. സെപ്റ്റംബറില്‍ തന്നെ മറൂണ്‍ 5 ന്റെ കാര്യം ഉറപ്പിച്ചിരുന്നെങ്കിലും അവരുടെ കൂടെ ആര് പാടുമെന്നതില്‍ തീരുമാനമായിരുന്നില്ല. കാര്‍ഡി ബിയും മിഗോസും മറൂണ്‍ 5നൊപ്പം പാടുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും കാര്‍ഡി ബി ഭര്‍ത്താവുമായി പിരിഞ്ഞതാണ് പ്രശ്‌നമായത്.

മലയാളികള്‍ക്ക് ഈ ഗെയിമിനോട് പറയത്തക്ക താല്‍പര്യമില്ലെങ്കിലും വമ്പന്‍ കമ്പനികളുടെ ബ്രാന്‍ഡ് ലോഞ്ചിംഗ് കണ്ടാസ്വദിക്കാനും അമേരിക്കന്‍ ജനതയുടെ ആവേശത്തില്‍ പങ്കുചേരാനുമുള്ള അവസരമെന്ന നിലയില്‍ മലയാളി സമൂഹവും ഇന്ന് സൂപ്പര്‍ബോളിന്റെ ആരാധകരായിട്ടുണ്ടെന്നത് സ്വാഗതാര്‍ഹമാണ്. 

മനസ് നിറച്ച് സൂപ്പര്‍ബോളിന്റെ ആരവം, കൊമേര്‍ഷ്യലുകളുടെയും...  (പകല്‍കിനാവ് : ജോര്‍ജ് തുമ്പയില്‍)മനസ് നിറച്ച് സൂപ്പര്‍ബോളിന്റെ ആരവം, കൊമേര്‍ഷ്യലുകളുടെയും...  (പകല്‍കിനാവ് : ജോര്‍ജ് തുമ്പയില്‍)മനസ് നിറച്ച് സൂപ്പര്‍ബോളിന്റെ ആരവം, കൊമേര്‍ഷ്യലുകളുടെയും...  (പകല്‍കിനാവ് : ജോര്‍ജ് തുമ്പയില്‍)മനസ് നിറച്ച് സൂപ്പര്‍ബോളിന്റെ ആരവം, കൊമേര്‍ഷ്യലുകളുടെയും...  (പകല്‍കിനാവ് : ജോര്‍ജ് തുമ്പയില്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക